പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാവും

വ്യവസായ മന്ത്രിയ്ക്ക് വേണ്ടി നിയമസഭയില്‍ മറുപടി പറയുകയായിരുന്നു വിജയ കുമാര്‍. സംസ്ഥാനത്തെ 40 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 35 എണ്ണം ലാഭത്തിലാണ്. 5 എണ്ണം കൂടി മാത്രമേ ഇനി മെച്ചപ്പെടാനുള്ളൂ. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 12 സ്ഥാപനങ്ങള്‍ മാത്രമേ ലാഭകരമായി പ്രവര്‍ത്തിച്ചിരുന്നുള്ളൂവെന്നും വിജയകുമാര്‍ പറഞ്ഞു.
സംസ്ഥാനത്ത് പതിനഞ്ച് സ്ഥാപനങ്ങള്‍ക്ക് സെസ് പദവി നല്‍കിക്കഴിഞ്ഞുവെന്ന് മന്ത്രി വ്യ്ക്തമാക്കി. പുതിയ അപേക്ഷകളൊന്നും സര്‍ക്കാരിന്റെ പരിഗണനയിലില്ല. സെസ് നിയമത്തെക്കുറിച്ച് സര്‍ക്കാരില്‍ അഭിപ്രായ ഭിന്നതയില്ലെന്നും വിജയകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications