കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലാവും

  • By Ajith Babu
Google Oneindia Malayalam News

തിരുവനന്തപുരം: ഈ സര്‍ക്കാരിന്റെ ഭരണകാലത്ത് തന്നെ സംസ്ഥാനത്തെ പൊതു മേഖലാ സ്ഥാപനങ്ങള്‍ എല്ലാം ലാഭത്തിലാകുമെന്ന് മന്ത്രി എം വിജയകുമാര്‍ വ്യക്തമാക്കി.

വ്യവസായ മന്ത്രിയ്ക്ക് വേണ്ടി നിയമസഭയില്‍ മറുപടി പറയുകയായിരുന്നു വിജയ കുമാര്‍. സംസ്ഥാനത്തെ 40 പൊതുമേഖലാ സ്ഥാപനങ്ങളില്‍ 35 എണ്ണം ലാഭത്തിലാണ്. 5 എണ്ണം കൂടി മാത്രമേ ഇനി മെച്ചപ്പെടാനുള്ളൂ. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 12 സ്ഥാപനങ്ങള്‍ മാത്രമേ ലാഭകരമായി പ്രവര്‍ത്തിച്ചിരുന്നുള്ളൂവെന്നും വിജയകുമാര്‍ പറഞ്ഞു.

സംസ്ഥാനത്ത് പതിനഞ്ച് സ്ഥാപനങ്ങള്‍ക്ക് സെസ് പദവി നല്‍കിക്കഴിഞ്ഞുവെന്ന് മന്ത്രി വ്യ്ക്തമാക്കി. പുതിയ അപേക്ഷകളൊന്നും സര്‍ക്കാരിന്റെ പരിഗണനയിലില്ല. സെസ് നിയമത്തെക്കുറിച്ച് സര്‍ക്കാരില്‍ അഭിപ്രായ ഭിന്നതയില്ലെന്നും വിജയകുമാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X