തീവ്രവാദം: പ്രതികള്‍ ഗള്‍ഫിലാണെന്ന് നസീര്‍

ദക്ഷിണേന്ത്യയിലെ ലഷ്‌കര്‍ കേന്ദ്രം ഹൈദരാബാദിലാണന്നും യൂസഫ് എന്ന മണിയെ തീവ്രവാദ പ്രവര്‍ത്തനത്തിനായി കാശ്മീരിലേയ്ക്കയക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷം ചില കാരണങ്ങളാല്‍ അതു മാറ്റി വയ്ക്കുകയായിരുന്നു- നസീര്‍ വെളിപ്പെടുത്തി.
തന്നെ ബോംബുണ്ടാക്കാന്‍ പഠിപ്പിച്ചത് സൈനുദ്ദീന്‍ എന്ന സത്താര്‍ ഭായിയാണന്നും കണ്ണൂരിലെ ഇ.കെ നായനാര്‍ സ്മൃതി മണ്ഡപം തകര്‍ക്കാന്‍ ആലോചിച്ചിരുന്നുവെന്നും നസീര്‍ നേരത്തേ വെളിപ്പെടുത്തിയിട്ടുണ്ട്. നായനാര്‍ സ്മൃതി മണ്ഡപം തകര്‍ത്ത് കണ്ണൂരില്‍ വര്‍ഗീയലഹള ഉണ്ടാക്കുകയായിരുന്നുവത്രേ ലക്ഷ്യം.
എസ്.പി അനൂപ് കുരുവിള ജോണിന്റെ മേല്‍നോട്ടത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി. കെ.പി സന്തോഷ്, സി.ഐ മാരായ പ്രിന്‍സ് എബ്രഹാം, ബി.ഗോപകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നത്.












Click it and Unblock the Notifications