ബ്രിട്ടനിലും കറുത്തവന്‍ അധികാരത്തിലെത്തും

അമേരിക്കയില്‍ കറുത്തവംശജനായ ബരാക് ഒബാമ അധികാരത്തിലെത്തിയെങ്കില്‍ ബ്രിട്ടനിലും വൈകാതെ അതു നടക്കുമെന്നാണ് 'ഏജ് ഓഫ് ഒബാമ' എന്ന പുസ്തകത്തില്‍ പറയുന്നത്.
അമേരിക്കയിലെയും ബ്രിട്ടനിലെയും പൊതുസമൂഹത്തിന്റെ മനംമാറ്റത്തെ വിലയിരുത്ത പുസ്തകം രചിച്ചിരിക്കുന്നത് ഹോവാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ റോബര്‍ട്ട് പുട്‌നാം മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ എഡ് ഫീല്‍ഡ്‌ഹോസ്, ബ്രട്ടീഷ് പത്രപ്രവര്‍ത്തകന്‍ ടോം ക്ലാര്‍ക്ക് എന്നിവരാണ്.
കറുത്ത വംശജനായ മേലധികാരിക്ക് കീഴില്‍ വെള്ളക്കാരന് ജോലി ചെയ്യേണ്ടി വരുന്നതും വെള്ളക്കാരല്ലാത്ത രാഷ്ട്രീയക്കാര്‍ക്ക് വോട്ടുരേഖപ്പെടുത്തേണ്ടി വരുന്നതും മിശ്രവിവാഹം സംബന്ധിച്ചും കഴിഞ്ഞ അമ്പത് കൊല്ലത്തിനിടയില്‍ ബ്രിട്ടന്റെയും അമേരിക്കയുടെയും പൊതുചിന്തയില്‍ വന്ന മാറ്റമാണ് പുസ്തകത്തില്‍ അവലോകനം ചെയ്യുന്നത്.
കഴിഞ്ഞ അരനൂറ്റാണ്ടിനിടയില്‍ ബ്രിട്ടനിലും അമേരിക്കയിലും വംശീയ വേര്‍തിരിവില്‍ പ്രതീക്ഷാവഹമായ മാറ്റം വന്നിട്ടുണ്ടെന്ന് പുസ്തകത്തിന്റെ രചനയുടെ ഭാഗമായി നടത്തിയ പഠനത്തിലും സര്‍വ്വെയിലും വ്യക്തമായതായി രചയിതാക്കള്‍ പറയുന്നു.
ബ്രിട്ടനിലെയും അമേരിക്കയിലെയും യുവതലമുറയാണ് ഈ മാറ്റത്തിന് കാരണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഒബാമയുടെ പ്രസിഡന്റ് സ്ഥാനലബ്ധിയോടെ അമേരിക്കയുടെ വംശീയ ചിന്താഗതിയില്‍ തന്നെ മാറ്റമുണ്ടായി.
ഒബാമയുടെ സ്ഥാനലബ്ദി കറുത്തവംശജരായ ഒട്ടേറെ അമേരിക്കന്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകര്‍ന്നിട്ടുണ്ട്. ഒബാമയെപ്പോലെ ഒരാളുടെ വരവോടെ ബ്രിട്ടനിലും വന്‍ പരിവര്‍ത്തനം ഇക്കാര്യത്തില്‍ ഉണ്ടാകും- പുസ്തകത്തില്‍ പറയുന്നു.












Click it and Unblock the Notifications