അശ്ലീല എസ്എംഎസ്: 3 ഇന്ത്യക്കാര്‍ ജയിലില്‍

എല്ലാവര്‍ക്കും മൂന്ന് മാസം തടവ് ശിക്ഷയാണ് നല്‍കിയിരിക്കുന്നത്. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഫ്‌ളൈറ്റ് അറ്റന്‍ഡന്റിനും കാബിന്‍ സൂപ്പര്‍വൈസര്‍ക്കും അവിഹിത ബന്ധമുണ്ടെന്ന് കാണിച്ച് അവരുടെ ഭര്‍ത്താവ് നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് മൂന്ന് പേരെയും കുടുക്കിയത്.
കോടതിക്ക് മുന്നില്‍ സത്യം ബോധിപ്പിക്കാതിരുന്നതിന് ശിക്ഷ നേടിയ മൂന്നാമത്തെയാള്‍ ഫ്‌ലൈറ്റ് അറ്റന്‍ഡന്റിന്റെ 25 കാരിയായ സഹോദരിയാണ്.
ഫ്‌ലൈറ്റ് അറ്റന്‍ഡന്റിന്റെ ഭര്‍ത്താവ് നല്‍കിയ മറ്റൊരു പരാതിയില്‍ അവര്‍ കാമുകന് അയയ്ക്കുന്ന സന്ദേശങ്ങള്‍ ഇസ്ലാമിനെതിരാണെന്നും ആരോപിച്ചിരുന്നു.
കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് മൊബൈല്‍ കമ്പനി ഫ്‌ളൈറ്റ് അറ്റന്‍ഡന്റ് അയച്ച മൊബൈല്‍ സന്ദേശങ്ങളുടെ പകര്‍പ്പ് ഹാജരാക്കിയിരുന്നു.
സന്ദേശങ്ങള്‍ പാപം ചെയ്യാന്‍ പ്രേരിപ്പിക്കുന്നവയാണ് എന്നാല്‍ വിവാഹേതര ബന്ധം തെളിയിക്കത്തക്കതല്ല എന്ന് കോടതി കണ്ടെത്തി.












Click it and Unblock the Notifications