തീരുമാനമെടുക്കേണ്ടത് സംസ്ഥാനം: ബച്ചന്‍

ഇക്കാര്യത്തില്‍ സിപിഎം കേന്ദ്രനേതൃത്വത്തിന് എതിര്‍പ്പുള്ളതിനെക്കുറിച്ച് തനിയ്ക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം കേരള ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാകണമെന്നാവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ അയച്ച കത്ത് തനിയ്ക്ക് കിട്ടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഗുജറാത്ത് മുഖ്യമന്ത്രിയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ഗുജറാത്തിന്റെ അംബാസഡര്‍ പദവി വഹിക്കുകയും ചെയ്യുന്ന ബച്ചനെ കേരള ടൂറിസത്തിന്റെ അംബാസിഡറാക്കേണ്ടതില്ലെന്ന തീരുമാനം സിപിഎം കേന്ദ്രനേതൃത്വം സംസ്ഥാന സര്‍ക്കാറിനെയും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെയും അറിയിച്ചുകഴിഞ്ഞു.
വ്യാഴാഴ്ച ചേര്‍ന്ന പിബി യോഗമാണ് ബച്ചനെ അംബാസിഡറാക്കേണ്ടെന്ന് തീരുമാനിച്ചത്.












Click it and Unblock the Notifications