കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെഡ്‌ലിയ്ക്ക് കടുത്ത ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷ

  • By Ajith Babu
Google Oneindia Malayalam News

Chidambaram
ദില്ലി: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയ്ക്ക് ചിക്കാഗോ കോടതി പരമാവധി ശിക്ഷ നല്‍കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പി ചിദംബരം.

ഹെഡ്‌ലിയുടെ കുറ്റസമ്മതം ഇന്ത്യയ്ക്ക് തിരിച്ചടിയല്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. "ഇതൊരു തിരിച്ചടിയല്ല, ഇതുവരെ ഹെഡ്‌ലിയ്‌ക്കെതിരെ ഇന്ത്യ കുറ്റം ചുമത്തിയിട്ടില്ല, യഥാസമയം ഇതിന് വേണ്ടിയുള്ള നടപടികളെടുക്കും" -ചിദംബരം വിശദീകരിച്ചു.

ഹെഡ്‌ലിയെ വിട്ടുകിട്ടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ചിദംബരം വ്യക്തമാക്കി. ക്യാബിനറ്റ് യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിയ്ക്കുകയായിരുന്നു ആഭ്യന്തര മന്ത്രി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X