റാഞ്ചിയ വിമാനം വെടിവെച്ചിടാന്‍ നിയമഭേദഗതി

തീവ്രവാദികള്‍ വിമാനം റാഞ്ചി ആക്രമണം നടത്തുന്ന സംഭവങ്ങള്‍ ലോകമെമ്പാടും വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് നിയമം കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 1982ലെ വിമാന റാഞ്ചല്‍ നിയമം അനുസരിച്ച് പ്രതികള്‍ക്ക് ജീവപര്യന്തം തടവും പിഴയും മാത്രമാണ് വ്യവസ്ഥ ചെയ്യുന്നത്. ഇതില്‍ വധശിക്ഷ കൂടി ഉള്‍പ്പെടുത്താനുള്ള ഭേദഗതിയാണ് ബില്ലില്‍ ഉള്ളത്.
റാഞ്ചിയെടുത്ത വിമാനം ഉപയോഗിച്ച് അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ത്ത മാതൃകയില്‍ ആക്രമണം നടത്തുകയാണെങ്കില്‍ വിമാനത്തെ വെടിവച്ചിടാനുള്ള വ്യവസ്ഥയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ക്ക് തട്ടിയെടുത്ത വിമാനത്തെ വലയം ചെയ്യാനുള്ള അധികാരവും നല്‍കുന്നു. തട്ടിയെടുത്ത വിമാനം അതിര്‍ത്തി കടന്നുപോകാതെ ഇന്ത്യയില്‍ തന്നെ ഇറക്കാന്‍ പ്രേരിപ്പിക്കുകയെന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിലെ രണ്ടാം പകുതിയില്‍ ബില്‍ അവതരിപ്പിച്ചേക്കും.












Click it and Unblock the Notifications