കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മായാവതിയെ ആക്രമിച്ചത് ഒന്നരലക്ഷം തേനീച്ചകള്‍

  • By Ajith Babu
Google Oneindia Malayalam News

UP police lodges FIR in Maya 'bee attack' case
ലഖ്‌നൊ: ബിഎസ്പി റാലിയ്ക്കിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതി പ്രസംഗിച്ച വേദിയില്‍ തേനീച്ച ആക്രമണം ഉണ്ടായ സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തേനീച്ചക്കൂട്ടത്തെ ഇളക്കിവിടാന്‍ ആരാണ് തീകൊളുത്തിയതെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബിഎസ്പിയുടെ രജത ജൂബിലിയോട് അനുബന്ധിച്ച് തിങ്കളാഴ്ച ലഖ്‌നൊവില്‍ നടന്ന റാലിയെ മായവതി അഭിസംബോധന ചെയ്യവേയാണ് തേനീച്ചക്കൂട്ടം ആക്രമിച്ചത്. സംഭവത്തിന് പിന്നില്‍ ഗൂഡാലോചന ഉണ്ടെന്ന് മായാവതി ആരോപിച്ചിരുന്നു.

ഏകദേശം ഒന്നര ലക്ഷത്തോളം നേനീച്ചകളാണ് മായാവതിയെ ആക്രമിച്ചതെന്നാണ് ഉന്നതതല പോലീസ് സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തേനീച്ചക്കൂട്ടത്തെ ശാന്തമായും കൂസലില്ലാതെയും നേരിട്ട മായാവതിയെ പൊലീസ് റിപ്പോര്‍ട്ടില്‍ വാനോളം പ്രശംസിയ്ക്കുന്നുണ്ട്. മായാവതി സംയമനം വെടിഞ്ഞിരുന്നുവെങ്കില്‍ ജനക്കൂട്ടത്തിനിടയില്‍ തിക്കുംതിരക്കുമുണ്ടായി വന്‍ ദുരന്തമുണ്ടായേനെയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തീയിട്ട് പുകപടര്‍ന്നതിനാലാണ് തേനീച്ചകള്‍ കൂട്ടില്‍ നിന്ന് ഇളകിയതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായതായി ഡിഐജി രാജീവ് കൃഷ്ണ പറഞ്ഞു. തേനീച്ച ആക്രമണമാണെങ്കിലും വന്‍ ദുരന്തത്തിന് ഇടയകാന്‍ കാരണമുള്ളതിനാല്‍ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വിശീദകരിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X