കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാവു പിഴച്ചു: രാജ് താക്കറെ വിവാദത്തില്‍

  • By Lakshmi
Google Oneindia Malayalam News

Raj Thackeray
മുംബൈ: മണ്ണിന്റെ മക്കള്‍ വാദം ഉയര്‍ത്തി ഒട്ടേറെ പ്രക്ഷോഭം നടത്തിയ എംഎന്‍എസ് തലവന്‍ രാജ്താക്കറെ വിവാദത്തില്‍.

ഛത്രപതി ശിവാജി ടെര്‍മിനസിനെ പഴയ പേരായ വിക്ടോറിയ ടെര്‍മിനസ് എന്നു വിളിച്ചതാണ് രാജ് താക്കറെക്കു വിനയായത്.

അടുത്തയിടെ മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ സിഎസ്ടിക്കു പകരം പലതവണയാണു വിക്ടോറിയ ടെര്‍മിനസിന്റെ ചുരുക്കപ്പേരായ വിടി രാജ് താക്കറെയുടെ നാവില്‍ നിന്നു വീണത് .

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ ഒരു ചിത്രത്തില്‍ മുംബൈയെ 'ബോംബെ' എന്നു പരാമര്‍ശിച്ചതും ഛത്രപതി ശിവാജി ടെര്‍മിനല്‍(സിഎസ്ടി) നെ 'വിക്‌ടോറിയ ടെര്‍മിനല്‍' (വിടി) എന്നു പരാമര്‍ശിച്ചതിനാണ് രാജിനെ ചൊടിപ്പിച്ചിരുന്നു. ഇക്കാര്യത്തില്‍ കരണ്‍ മാപ്പുപറയണമെന്ന് രാജ് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

സ്വന്തമായി തെറ്റുതിരുത്താന്‍ കഴിയാത്ത താക്കറെയ്ക്കു മറ്റുളളവരെ കുറ്റപ്പെടുത്താന്‍ എന്ത് അവകാശമാണ് ഉളളതെന്ന് മഹാരാഷ്ട്ര മുന്‍ മന്ത്രി നവാബ് മാലിക് ചോദിച്ചു. കരണിനെതിരെ വാളുയര്‍ത്തിയ രാജിനെതിരെ പഴയസംഭവം ചൂണ്ടിക്കാട്ടി നവാബ് മാലിക്ക് തന്നെയാണ് രംഗത്തെത്തിയത്.

ഫെഡറിക് വില്ല്യംസ് സ്റ്റീവന്‍സ് 1887-88 കാലയളവില്‍ രൂപകല്പന ചെയ്ത വിടിയെ 1996ലാണ് സര്‍ക്കാര്‍ സിഎസ്ടി എന്നു പേരുമാറ്റിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X