Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രതിപക്ഷ ബഹളം: സഭ പിരിഞ്ഞു

Assembly
തിരുവനന്തപുരം: വയനാട്ടിലെ ഭൂമി കയ്യേറ്റം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നടത്തിയ ബഹളത്തെ തുടര്‍ന്ന് സഭ വെള്ളിയാഴ്ചത്തേക്ക് പിരിഞ്ഞു. സഭ വിട്ടിറങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ സഭാ കവാടത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. കോണ്‍ഗ്രസിലെ വിഡി സതീശനാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഒന്നടങ്കം സഭയുടെ നടുക്കളത്തിലിറങ്ങി ബഹളം വച്ചു.

ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കേ വീണ്ടും വയനാട്ടില്‍ ഉണ്ടായിരിക്കുന്ന കൈയേറ്റങ്ങള്‍ ജനങ്ങളുടെ സൈ്വര്യ ജീവിതത്തിന് ഭീഷണിയാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. വയനാട്ടിലെ കൈയേറ്റങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടി അധികാരത്തോടെ നടത്തുന്ന തെമ്മാടിത്തരമാണെന്ന് അവര്‍ ആരോപിച്ചു.

ഭൂമിക്കു വേണ്ടി സമരം ചെയ്ത ആദിവാസിയെ ചുട്ടുകൊന്ന സര്‍ക്കായിരുന്നില്ലെ നിങ്ങളുടെത് എന്നായിരുന്നു മുഖ്യമന്ത്രി ഇതിനോട് പ്രതികരിച്ചത്. പൊലീസിനെ വെട്ടിക്കൊന്ന സമരക്കാര്‍ക്ക് മുന്പില്‍ കൈയും കെട്ടി നോക്കിനില്‍ക്കാന്‍ പൊലീസിന് കഴിയില്ലെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ മറുപടി.

സര്‍ക്കാര്‍ കൈയേറ്റങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഭൂമി സംരക്ഷിക്കുക മാത്രമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും നോട്ടീസില്‍ മറുപടിയായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും റവന്യൂമന്ത്രി കെപി രാജേന്ദ്രനും പറഞ്ഞു. മിച്ചഭൂമി ചൂണ്ടിക്കാട്ടുക മാത്രമാണ് വയനാട്ടില്‍ നടന്നതെന്ന് വിഎസ് വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+