ബച്ചനെ തീരുമാനിച്ചിട്ടില്ല: കോടിയേരി
തിരുവനന്തപുരം: ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനെ കേരളാ ടൂറിസം ബ്രാന്‍ഡ് അംബാസിഡറാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഈ കാര്യത്തില്‍ കേരളത്തില്‍ തന്നെ എതിര്‍പ്പ് ഉണ്ടായിട്ടുണ്ട്.
അംബാസിഡറാകാന്‍ ബച്ചന്‍ താത്പര്യം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കേരളത്തില്‍ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയതെന്നും കോടിയേരി വ്യക്തമാക്കി.
ബച്ചനെ അംബാസിഡറാക്കുന്ന കാര്യത്തില്‍ സിപിഎം കേന്ദ്രനേതൃത്വം എതിര്‍പ്പ് പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കോടിയേരി ഇങ്ങനെയൊരു വിശദീകരണം നല്‍കിയിരിക്കുന്നത്. ബച്ചനെ കേരളത്തിന്റെ ടൂറിസം അംബാസിഡറാക്കാന്‍ കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനം എടുക്കില്ലെന്ന് കരുതുന്നതായി പോളിറ്റ്ബ്യൂറോ അംഗം സീതാറം യെച്ചൂരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.












Click it and Unblock the Notifications