കുളിമുറി ദൃശ്യം പകര്‍ത്തിയ യുവാവ് അറസ്റ്റില്‍

അയല്‍ക്കാരിയായ കോളെജ് വിദ്യാര്‍ത്ഥിനി കുളിയ്ക്കുന്ന ദൃശ്യങ്ങളാണ് ഇയാള്‍ പകര്‍ത്തിയത്. കുളിമുറിയുടെ വെന്റിലേഷനിലൂടെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.
ഗള്‍ഫില്‍ നിന്നും മടങ്ങിയെത്തിയ പ്രസാദ് ഇപ്പോള്‍ മോട്ടോര്‍ മെക്കാനിക്കായി ജോലിചെയ്യുകയാണ്. വ്യാഴാഴ്ച രാവിലെ രവിപുരത്തുനിന്നും പാലാരിവട്ടം എസ്‌ഐ അനില്‍ ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
പിന്നീട് കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. ഐടി ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications