കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഏപ്രില്‍ 10ന് ഗൂഗിള്‍ ചൈന വിട്ടേക്കും

  • By Ajith Babu
Google Oneindia Malayalam News

Google to leave China on April 10
ബെയ്ജിങ്: ചൈനയില്‍ നിന്നും പിന്‍മാറുന്നത് സംബന്ധിച്ച് വിവരങ്ങള്‍ ഇന്‍ര്‍നെറ്റ് സെര്‍ച്ച് ഭീമന്‍ ഗൂഗിള്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ പത്തിന് ചൈനയില്‍ പുറത്തുകടക്കാനാണ് ഗൂഗിള്‍ ഉദ്ദേശിയ്ക്കുന്നതെന്ന് സൂചനകളുണ്ട്.

ചൈനയിലെ ഗൂഗിള്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചൈന ബിസിനസ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. ഏപ്രില്‍ പത്തിന് ചൈന ഗൂഗിള്‍ വിടുമെന്ന സ്ഥിരീകരിയ്ക്കാത്ത വിവരം ഒരു ഔദ്യോഗിക വക്താവിന് ലഭിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട.് എന്നാല്‍ ഈ വിവരം സ്ഥിരീകരിയ്ക്കാന്‍ ഗൂഗിള്‍ അധികൃതര്‍ തയാറായിട്ടില്ല.

ചൈനീസ് സര്‍ക്കാരും ഗൂഗിളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനാവാത്ത വിധത്തില്‍ വളര്‍ന്നുവെന്നും ഗൂഗിളിന്റെ ചൈനീസ് സെര്‍ച്ച് എഞ്ചിന്‍ അവസാനിപ്പിയ്ക്കുമെന്ന് 99.9% ഉറപ്പായതായും ഫിനാന്‍സ് ടൈം കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഗൂഗിളിനും മറ്റ് 30 കമ്പനികള്‍ക്കുമെതിരെ ചൈനയില്‍ നിന്ന് സൈബര്‍ ആക്രമണമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ്, ചൈന വിടുമെന്ന മുന്നറിയിപ്പ് കഴിഞ്ഞ ജനവരിയില്‍ ഗൂഗിള്‍ നല്‍കിയത്. ഗൂഗിളിന്റെ മുന്നറിയിപ്പിനോട് അതേ രീതിയില്‍ പ്രതികരിച്ച ചൈനീസ് അധികൃതര്‍ ഗൂഗിളിന് വേണമെങ്കില്‍ ചൈന വിട്ടുപോകാമെന്ന് പറഞ്ഞിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X