കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹെഡ്‌ലി കുറ്റം സമ്മതിച്ചു; വധശിക്ഷ ഒഴിവായി

  • By Lakshmi
Google Oneindia Malayalam News

Headley
ചിക്കാഗോ: അമേരിക്കയില്‍ അറസ്റ്റിലായ ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി കുറ്റം സമ്മതിച്ചു. തനിക്കെതിരേയുള്ള 12 കുറ്റങ്ങളും ശരിയാണെന്നു ചിക്കാഗോ കോടതിയില്‍ ഹെഡ്‌ലി സമ്മതിച്ചു.ഇതോടെ വധശിക്ഷയില്‍ നിന്നും ഇയാള്‍ രക്ഷപ്പെട്ടു.

ഇന്ത്യയിലെ പൊതുസ്ഥലങ്ങളില്‍ സ്‌ഫോടനം നടത്താനും ഇന്ത്യന്‍ പൗരന്മാരെ കൊലപ്പെടുത്താനും പദ്ധതിയിട്ടു, ഇതിനു പാക് ഭീകര സംഘടന ലഷ്‌കറെ തോയ്ബയ്ക്കു സഹായം ചെയ്തു, ഇന്ത്യയില്‍ യു.എസ് പൗരന്മാരെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കി തുടങ്ങിയ കുറ്റങ്ങളാണു ഹെഡ്‌ലിക്കെതിരേ ചുമത്തിയിരുന്നത്.

ജനുവരി 14നു കേസ് പരിഗണിച്ചപ്പോള്‍ ഇവ സത്യവിരുദ്ധമെന്നായിരുന്നു ഹെഡ്‌ലി വാദിച്ചത്. വധശിക്ഷ വരെ ലഭിച്ചേക്കാവുന്ന കേസുകളാണ് ഇത്. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച ചിക്കാഗോ കോടതിയില്‍ ജഡ്ജി ഹാരി ലെന്‍വെബറുടെ മുമ്പില്‍ ഹെഡ്‌ലി കുറ്റസമ്മതം നടത്തിയത്.

1998ല്‍ മയക്കുമരുന്നു കേസില്‍ പിടിയിലായപ്പോള്‍ അന്വേഷണവുമായി സഹകരിച്ച്, ഹെഡ്‌ലി കടുത്ത ശിക്ഷയില്‍ നിന്ന് ഇളവുനേടിയിരുന്നു.

മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തില്‍ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച ഒരു ഡച്ച് പത്രത്തിന്റെ ഓഫീസ് ആക്രമിക്കുന്നതിന് പദ്ധതി തയാറാക്കുന്നതിനിടെ കഴിഞ്ഞ ഒക്‌ടോബര്‍ മൂന്നിനാണ് 49 കാരനായ ഹെഡ്‌ലി അമേരിക്കയില്‍ പിടിയിലായത്.

ഇന്ത്യയെ നടുക്കിയ മുംബൈ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു ഹെഡ്‌ലി. മുംബൈയിലെ താജ് ഹോട്ടലില്‍ താമസിച്ചാണ് ഹെഡ്‌ലി ഇതിനു പദ്ധതി തയാറാക്കിയത്. പിന്നീട് പൂനെ, ഗോവ, കേരളം എന്നിവിടങ്ങളിലും ഹെഡ്‌ലി സന്ദര്‍ശനം നടത്തിയിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X