ഹെഡ്‌ലിയെ വിട്ടുകിട്ടില്ല; പക്ഷേ ചോദ്യം ചെയ്യാം

12 കുറ്റങ്ങളായിരുന്നു ഹെഡ്‌ലിക്ക് മേല്‍ ചുമത്തിയിരുന്നത്. കുറ്റസമ്മതം നടത്തിയാല്‍ വധശിക്ഷയില്‍ നിന്നും മറ്റുരാജ്യങ്ങള്‍ക്ക് കൈമാറുന്നതില്‍ നിന്നും രക്ഷപെടുത്താമെന്ന മുന്‍ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു കുറ്റസമ്മതം.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള അന്വേഷണത്തോട് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയും അല്ലാതെയും സഹകരിക്കണം എന്ന് ഫെഡറല്‍ കോടതി ഇയാളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതോടെ, ഹെഡ്‌ലിയെ ചോദ്യം ചെയ്യാനായി ഇന്ത്യയ്ക്ക് വിട്ടുകിട്ടില്ല എന്ന് ഉറപ്പായി. എന്നാല്‍ ഇയാളെ നേരിട്ട് ചോദ്യം ചെയ്യാന്‍ അവസരം ലഭിയ്ക്കും.
പരമാവധി ശിക്ഷയില്‍ നിന്ന് ഒഴിവാക്കിയതോടെ ഹെഡ്‌ലി എഫ്ബിഐ ഏജന്റ് ആയിരുന്നു എന്ന അഭിപ്രായത്തിന് ശക്തിയേറുകയാണ്. ഒരിക്കല്‍, എഫ്ബിഐയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ പിന്നീട് ഭീകര പ്രസ്ഥാനത്തിന്റെ അനുയായി മാറുകയായിരുന്നു എന്ന അഭ്യൂഹം നിലനില്‍ക്കുകയാണ്.
ഇതിനിടെ ഹെഡ്‌ലിയുടെ മൊഴിയ്ക്കായി ഇന്ത്യ കാത്തിരിക്കുകയാണെന്ന് വിദേശകാര്യമന്ത്രി എസ്. എം. കൃഷ്ണ പറഞ്ഞു. ഹെഡ്‌ലിയുടെ വിചാരണ ഇന്ത്യ സൂക്ഷ്മമമായി നിരീക്ഷിച്ചുവരികയാണെന്നും കൃഷ്ണ പറഞ്ഞു.












Click it and Unblock the Notifications