തലവരി തടയാന്‍ നിയമം വരുന്നു
ദില്ലി: പ്രൊഫഷണല്‍ കോളെജ് പ്രവേശനങ്ങളിലെ അഴിമതിയും കച്ചവടവും കര്‍ശനമായി തടയുന്ന ബില്ലിന് കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കി. വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും സര്‍വകലാശാലകളിലെയും തട്ടിപ്പുകള്‍ക്ക് കടുത്ത ശിക്ഷനല്‍കാനും പഠനനിലവാരം ഉറപ്പാക്കാനുമുള്ള ബില്ലടക്കം മൂന്ന് വിദ്യാഭ്യാസബില്ലുകള്‍ക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
തലവരി പിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പിഴയും തടവുശിക്ഷയും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
പ്രോസ്‌പെക്ടസില്‍ പറയുന്നതില്‍ കൂടുതല്‍ ഫീസ് ഈടാക്കുന്ന പ്രവണത തടയും. പ്രവേശനത്തിന് സംഭാവന പിരിക്കല്‍, പ്രൊഫഷണല്‍ സ്ഥാപനങ്ങളിലേക്ക് സുതാര്യമല്ലാത്തതും സംശയമുയര്‍ത്തുന്നതുമായ പ്രക്രിയകളിലൂടെ പ്രവേശനം നല്‍കുക, തെറ്റിദ്ധാരണാജനകമായ പരസ്യങ്ങള്‍ മാധ്യമങ്ങള്‍വഴി നല്‍കുക, നല്‍കുന്ന പണത്തിന് രസീത് നല്‍കാതിരിക്കല്‍ എന്നിവയും കുറ്റകരമാണെന്ന് ബില്ലില്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ തടഞ്ഞുവെയ്ക്കുന്നതും കുറ്റകരമാണ്.
തട്ടിപ്പുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിരോധിക്കുകയോ അംഗീകാരം റദ്ദാക്കുകയോ ചെയ്യുക, കോടതിനടപടികളിലൂടെ ശിക്ഷിക്കുക എന്നിങ്ങനെയുള്ള വ്യവസ്ഥകളാണ് ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. പരാതികള്‍ തെളിഞ്ഞാല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അരക്കോടി രൂപവരെ പിഴയും നടത്തിപ്പുകാര്‍ക്ക് മൂന്നുവര്‍ഷംവരെ തടവും ശിക്ഷനല്‍കാന്‍ മന്ത്രിസഭ ശുപാര്‍ശചെയ്തിട്ടുണ്ട്. ഈ ബില്‍ പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ അടുത്ത ഘട്ടത്തില്‍ത്തന്നെ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിയ്ക്കുന്നത്.
സംസ്ഥാന, ദേശീയതലങ്ങളില്‍ വിദ്യാഭ്യാസ ട്രൈബ്യൂണലുകള്‍ സ്ഥാപിക്കുക, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധിത അക്രഡിറ്റേഷന്‍ ഉറപ്പക്കാനുള്ള അതോറിറ്റി രൂപവത്കരിക്കുക എന്നിവയാണ് മറ്റ് ബില്ലുകളുടെ ഉദ്ദേശ്യം.
മെഡിക്കല്‍, എന്‍ജിനീയറിങ് അടക്കമുള്ള പ്രഫഷണല്‍ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കാന്‍ നിലവില്‍ പ്രത്യേക നിയമങ്ങളൊന്നുമില്ലാത്ത പശ്ചാത്തലത്തിലാണ് പ്രോഹിബിഷന്‍ ഓഫ് അണ്‍ഫെയര്‍ പ്രാക്ടീസസ് ഇന് ടെക്‌നിക്കല്‍, മെഡിക്കല്‍ എജ്യൂക്കേഷനണ്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ആന്‍ഡ് യൂണിവേഴ്‌സിറ്റീസ് ബില്ലിനെക്കുറിച്ച് കേന്ദ്രം ചിന്തിച്ചത്.












Click it and Unblock the Notifications