എംഫ് ഹുസൈന്റെ ചിത്രത്തിന് 2 കോടി

1970ല്‍ ഹുസൈന്‍ വരച്ച ഈ പേരില്ലാത്ത ചിത്രത്തില്‍ നാല് കുതിരകളും ഒരു കുതിരക്കാരിയുമാണുള്ളത്. ബുധനാഴ്ചയായിരുന്നു ലേലം.
അക്ബര്‍ പദംസീ 1953 ല്‍ വരച്ച 'പ്രോഫറ്റ്' എന്ന ചിത്രത്തിന് 1.25 കോടി രൂപയും എഫ് എന്‍ സൌസയുടെ 'ഡികന്പോസിങ് ഹെഡ്' എന്ന ചിത്രത്തിന് 1.57 കോടി രൂപയും ലഭിച്ചു. സമകാലീന ചിത്രകാരന്‍മാരുടെ ചിത്രങ്ങളെല്ലാം പ്രതീക്ഷിച്ചതിലും കൂടുതല്‍ വിലയ്ക്കാണ് വിറ്റു പോയത് എന്ന് സാഫ്രോണ്‍ ആര്‍്ട്ട് സിഇഒ ദിനേഷ് പറഞ്ഞു
എംഎഫ് ഹുസൈന്‍, എഫ്എന്‍ സൌസ, എസ്എച്ച് റാസ, മഞ്ജിത് ബാബ, സുബോധ് ഗുപത് എന്നിങ്ങിനെ 47 ഇന്ത്യന്‍ ചിത്രകാരന്‍മാരുടെ 100 ചിത്രങ്ങളാണ് സാഫ്രോണ്‍ ആര്‍ട്ട് ഓണ്‍ലൈന്‍ ലേലത്തിലൂടെ വിറ്റഴിച്ചത്.












Click it and Unblock the Notifications