മോഡി മാതൃകാപുരുഷന്‍: ഗഡ്കരി

2002ലെ ഗുജറാത്ത് കലാപക്കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം നേരിടുന്ന അവസരത്തിലാണ് ഗഡ്കരി മോഡിയെ ഉത്തമമാതൃകാപരുഷനായി ഉയര്‍ത്തിക്കാണിയ്ക്കുന്നത്.
കലാപക്കേസില്‍ മോഡിക്കെതിരായി സുപ്രീം കോടതി പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടുവെങ്കില്‍ തന്നെയും അദ്ദേഹം അതിനെ ആശങ്കയേതുമില്ലാതെയാണ് കാണുന്നത്. അതുകൊണ്ട് തന്നെയാണ് മോഡി രാജ്യത്തിന് മാതൃകയാവുന്നത്.
എന്തുകൊണ്ടാണ് മോഡി സംസ്ഥാന മുഖ്യമന്ത്രി പദത്തിലേക്ക് എത്തിയതെന്നുള്ളതിന് ഉത്തമ തെളിവാണ് ഇതെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
2002ലെ ഗുജറാത്ത് കലാപക്കേസില്‍ സുപ്രീം കോടതിയാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്കെതിരെ പ്രത്യേക അന്വേഷണത്തിന് സമിതിയെ നിയോഗിച്ചത്.
കലാപത്തില്‍ സംസ്ഥാനത്തെ 70ലധികം ആളുകളാണ് കൊല്ലപ്പെട്ടത്. എന്നാല്‍ ഇക്കാര്യത്തില്‍ ഖേദകരമായി ഒന്നും തന്നെയില്ലെന്നാണ് മോഡി സുപ്രീം കോടതി ഉത്തരവിനോട് പ്രതികരിച്ചത്.












Click it and Unblock the Notifications