കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരിലേയ്ക്ക് 2 പ്രത്യേക തീവണ്ടി

  • By Lakshmi
Google Oneindia Malayalam News

Railway Station
ബാംഗ്ലൂര്‍: അവധിക്കാലത്തെ യാത്രാ തിരക്ക് കണക്കിലെടുത്ത് ബാംഗ്ലൂരില്‍നിന്നും എറണാകുളത്തേക്ക് ദക്ഷിണ-പശ്ചിമറെയില്‍വേ രണ്ട് പ്രത്യേക തീവണ്ടികള്‍ അനുവദിച്ചു.

ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് പ്രത്യേക തീവണ്ടി ബാംഗ്ലൂരില്‍നിന്നും എറണാകുളത്തേയ്ക്ക് സര്‍വീസ് നടത്തുക. ചൊവ്വാഴ്ച വൈകിട്ട് 5.15ന് ബാംഗ്ലൂരില്‍ നിന്നും പുറപ്പെടുന്ന 0652ാം നമ്പര്‍ വണ്ടി ബുധനാഴ്ച പുലര്‍ച്ചെ 4.20ന് എറണാകുളത്ത് എത്തും.

ഏപ്രില്‍ അഞ്ചുമുതല്‍ ജൂണ്‍ 15 വരെയാണ് വണ്ടികള്‍ സര്‍വീസ് നടത്തുക. വണ്ടികള്‍ക്ക് കന്‍േറാണ്‍മെന്റ്, കൃഷ്ണരാജപുരം, വൈറ്റ്ഫീല്‍ഡ്, ബങ്കാര്‍പേട്ട, കുപ്പം, തിരുപ്പത്തൂര്‍, സേലം, ഈറോഡ്, തിരുപ്പൂര്‍, പോത്തന്നൂര്‍, പാലക്കാട്, തൃശ്ശൂര്‍, ആലുവ എന്നിവിടങ്ങളില്‍ സ്‌റ്റോപ്പുണ്ടാകും.

വെള്ളിയാഴ്ച വൈകിട്ട് 6.50ന് ബാംഗ്ലൂരില്‍നിന്ന് പുറപ്പെടുന്ന 0654ാം നമ്പര്‍ വണ്ടി ശനിയാഴ്ച രാവിലെ 6.30ന് എറണാകുളത്ത് എത്തും.

വ്യാഴാഴ്ച 9.15ന് എറണാകുളം ജങ്ഷനില്‍നിന്ന് പുറപ്പെടുന്ന 0653ാം നമ്പര്‍ വണ്ടി വെള്ളിയാഴ്ച രാവിലെ 10ന് ബാംഗ്ലൂരിലെത്തും. തിങ്കളാഴ്ച വൈകിട്ട് 6.50ന് എറണാകുളത്തുനിന്ന് പുറപ്പെടുന്ന 0651ാം നമ്പര്‍ ട്രെയിന്‍ ചൊവ്വാഴ്ച രാവിലെ 8.30ന് ബാംഗ്ലൂരിലെത്തും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X