മുല്ലപ്പെരിയാര്‍: തമിഴ്‌നാട് ഒത്തുതീര്‍പ്പിനില്ല

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിന്റെ നിലപാട് ഉറച്ചതാണെന്നു ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി അന്‍പഴകന്‍ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രസ്താവന.
മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സര്‍ക്കാര്‍ അയവുള്ള സമീപനമാണു സ്വീകരിക്കുന്നതെന്ന ആരോപണത്തില്‍ കഴമ്പില്ല. സുപ്രീം കോടതിയുടെ അഞ്ചംഗ സമിതിയുമായി സഹകരിക്കില്ലെന്നു തീരുമാനത്തില്‍ മാറ്റവുമില്ല- കരുണാനിധി ആവര്‍ത്തിച്ചു.
മുല്ലപ്പെരിയാര്‍ തര്‍ക്കം പഠിക്കാന്‍ ഉന്നത സമിതിയെ നിയോഗിച്ച ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്ന് അന്‍പഴകന്‍ സഭയെ ധരിപ്പിച്ചു.












Click it and Unblock the Notifications