കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവീണ്‍ തൊഗാഡിയക്ക് ജാമ്യം

  • By Ajith Babu
Google Oneindia Malayalam News

Togadia released by Orissa Police
ഭുവനേശ്വര്‍: വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടായ കാണ്ഡമാലിലേക്ക് കടക്കാന്‍ ശ്രമിയ്ക്കുന്നതിനിടെ അറസ്റ്റിലായ വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയയ്ക്ക് ജാമ്യം ലഭിച്ചു.

കണ്ഡമാലില്‍ പ്രവേശിക്കുന്നതില്‍ നിന്നു ജില്ലാ ഭരണകൂടം തൊഗാഡിയയെ വിലക്കിയിരുന്നു. നിരോധനം ലംഘിച്ച് പ്രവേശിയ്ക്കാന്‍ ശ്രമിച്ചതിനായിരുന്നു അറസ്റ്റ്.

അറസ്റ്റില്‍ പ്രതിഷേധിച്ചു വിഎച്ച്പി ജില്ലാബന്ദിന് ആഹ്വാനം ചെയ്തു. ബന്ദ് ജനജീവിതത്തെ ബാധിച്ചിട്ടില്ല. സ്‌കൂളുകളും സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നതായി പൊലീസ് സൂപ്രണ്ട് എസ്. പ്രവീണ്‍കുമാര്‍ പറഞ്ഞു.

മോചിതനായശേഷം കാണ്ഡമാലിനടുത്തുള്ള ഗന്‍ജാം ജില്ലയില്‍ എത്തിയ തൊഗാഡിയ വിഎച്ച്പിയുടെ പരിപാടികളില്‍ പങ്കെടുത്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X