നിത്യാനന്ദയ്‌ക്കെതിരെ എസ്എം കൃഷ്ണയുടെ ബന്ധു

വിദേശകാര്യമന്ത്രി എസ് എം കൃഷ്ണയുടെ സഹോദര പുത്രനും യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ ഗുരുചരണാണ് ഒരു പരാതി നല്‍കിയത്. വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തി എന്നാണ് ഗുരുചരണിന്റെ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.
രാമനഗരം ജില്ലാ പൊലീസിനാണ് ഇദ്ദേഹം പരാതി നല്‍കിയിരിക്കുന്നത്. എസ് എം കൃഷ്ണയുടെ സഹോദരന്‍ എസ് എം ശങ്കറിന്റെ പുത്രനാണ് ഗുരുചരണ്‍. നിത്യാനന്ദന്‍ നിരവധി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായി തനിക്കറിയാമെന്നും ഗുരുചരണ്‍ വ്യക്തമാക്കുന്നു.
ഗുരുചരണിന്റെ സുഹൃത്തായ പ്രവീണ്‍ എന്ന സിനിമാതാരവും കഴിഞ്ഞ ദിവസം നിത്യാനന്ദനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ കുംഭമേള കഴിഞ്ഞ് ഞായറാഴ്ചയ്ക്കുള്ളില്‍ നിത്യാനന്ദ ബാംഗ്ലൂരില്‍ എത്തുമെന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്.












Click it and Unblock the Notifications