പങ്കാളികള്‍ ക്രൂരതകാണിക്കരുത്: കോടതി

മുംബൈ സ്വദേശിയായ ജിതേഷ് അഗര്‍വാളിന്റെ വിവാഹമോചന ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ജിതേഷിന്റെ ഭാര്യ ഗീത അഗര്‍വാള്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്.
ഗീത കുടുംബജീവിതത്തിന് പറ്റിയാ ആളല്ലെന്നും സ്വഭാവദൂഷ്യമുണ്ടെന്നും കാണിച്ചായിരുന്നു ജിതേഷ് കുടുംബകോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കിയത്. കോടതി വിവാഹമോചനം അനുവദിക്കുകയും ചെയ്തു.
എന്നാല്‍ ഇതിനെതിരെ ഗീത ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ജിതേഷിന്റെ വീട്ടുകാര്‍ ഭാര്യമാരെ പരസ്പരം വച്ചുമാറുന്നുവെന്നാണ് ഗീതയുടെ ആരോപണം. ഇത്തരത്തില്‍ സഹോദരങ്ങള്‍ തന്നോടും അപമര്യാദയായി പെരുമാറിയെന്നാണ് ഗീതയുടെ വാദം.
എന്നാല്‍ ഈ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് ജസ്റ്റിസ് ഡി. ബി ഭോസ്ലേ, ജസ്റ്റിസ് ആര്‍ വൈ ഗാനു എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് നിരീക്ഷിച്ചു. ഒപ്പം തന്നെ ഇത്തരം നടപടികള്‍ ക്രൂരതയാണെന്നും അംഗീകരിക്കാന്‍ കഴിയാത്തവയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
മാത്രമല്ല കാലമേറെയായി ഈ രീതി തുടര്‍ന്നിട്ട് ഗീതയോ അവരുടെ വീട്ടുകാരോ എന്തുകൊണ്ട് നടപടികളൊന്നും എടുത്തില്ലെന്നും കോടതി ചോദിച്ചു.
ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടെങ്കില്‍ വിവാഹമോചനം അനുവദിക്കാന്‍ കുടുംബകോടതിക്ക് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.












Click it and Unblock the Notifications