എല്ലാ വകുപ്പിലും അഴിമതിയുണ്ട്: തെറ്റയില്‍

മുഖ്യമന്ത്രി പറഞ്ഞത് അഴിമതിയെക്കുറിച്ചാണ്. അതു താനും ശരിവയ്ക്കുന്നു. എല്ലാ വകുപ്പിലുമെന്നത് പോലെ ഗതാഗത വകുപ്പിലും അഴിമതിയുണ്ട്. അതനുവദിക്കാനാകില്ല. മുന്‍ മന്ത്രി മാത്യു ടി തോമസിനേക്കാള്‍ കര്‍ശനമായി താന്‍ വകുപ്പ് പ്രവര്‍ത്തനങ്ങളിലിടപെടുകയും അഴിമതി നിര്‍മാര്‍ജനപ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. അതില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് തെറ്റയിലിന്റെ പ്രവര്‍ത്തനത്തില്‍ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പ്രേംശങ്കറിനെ മാറ്റണമെന്ന് എല്‍ഡിഎഫ് യോഗത്തില്‍ ജനതാദള്‍ എസ് ഗൗഡ വിഭാഗം ആവശ്യപ്പെട്ടപ്പോഴാണ് മുഖ്യമന്ത്രി ഈ പരാമര്‍ശം നടത്തിയത്.












Click it and Unblock the Notifications