Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗിരിജാപ്രസാദ് കൊയ്‌രാള അന്തരിച്ചു

Girija Prasad Koirala
കട്മണ്ഠു: മുന്‍ നേപ്പാള്‍ പ്രധാനമന്ത്രി ഗിരിജാപ്രസാദ് കൊയ്‌രാള(85) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു. കാട്മണ്ഠുവില്‍ മകളുടെ വസതിയില്‍ വെച്ചായിരുന്നു അന്ത്യമെന്ന് നേപ്പാളി കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ഗോപാല്‍ മാന്‍ ശ്രേസ്ത നേപ്പാള്‍ ടെലിവിഷിനലൂടെ അറിയിച്ചു.

രാജ്യത്തെ കെടുതിയിലാഴ്ത്തിയ രക്തരൂക്ഷിത ആഭ്യന്തരയുദ്ധത്തിന് അന്ത്യം കുറിയ്ക്കാന്‍ മുന്‍കയ്യെടുത്തത് കൊയ്‌രാളയായിരുന്നു.

കൊയ്‌രാളയുടെ നേതൃത്വത്തില്‍ തയാറാക്കിയ സമാധാനക്കരാറിലൂടെയാണ് ആഭ്യന്തരകലാപത്തിന് വിരമാമായതും തുടര്‍ന്ന് പ്രചണ്ഡയുടെ നേതൃത്വത്തിലുള്ള മാവോയിസ്റ്റുകള്‍ സായുധപോരാട്ടം അവസാനിപ്പിച്ച് സര്‍ക്കാരില്‍ പങ്കാളിയായത്. 2006 അവസാനമാണ് 16,000 ത്തോളം പേര്‍ കൊല്ലപ്പെട്ട ആഭ്യന്തര യുദ്ധത്തിന് അന്ത്യം കുറിച്ച സമാധാന കരാര്‍ യാഥാര്‍ഥ്യമായത്.

പ്രശസ്ത ബോളിവുഡ് താരം മനീഷ കൊയ്‌രാള ചെറുമകളാണ്. കൊയ്‌രാളയുടെ മരണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് അടക്കമുള്ളവര്‍ അനുശോചനം രേഖപ്പെടുത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+