അപസ്മാരം: മാറാന്‍ കുട്ടിയെ കൊന്ന് തലച്ചോര്‍ തിന്നു

വാങ് ചോക്‌സുവെന്നയാളാണ് കുഞ്ഞിനെ കൊന്ന് തലച്ചോര്‍ കഴിച്ചത്. കൊലനടത്തി തലച്ചോര്‍ എടുത്തശേഷം മൃതദേഹം മൂന്നുമൈല്‍ ദൂരെയുള്ള സമീപ ഗ്രാമത്തിലെ കൃഷിയിടത്തില്‍ ഉപേക്ഷിക്കുകയായിരുന്നു.
വീട്ടില്‍ നിന്നും പുറത്തുപോയ കുഞ്ഞ് ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നതിനെത്തുടര്‍ന്ന് കുട്ടിയുടെ അമ്മ പൊലീസില്‍ പരാതി നല്‍കി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
വാങിനെ പൊലീസ് പിന്നീട് അറസ്റ്റുചെയ്തു. ഇയാള്‍ പൊലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്. അപസ്മാരം ഭേദമാകാന്‍ കുഞ്ഞുങ്ങളുടെ തലച്ചോര്‍ ഭക്ഷിച്ചാല്‍ മതിയെന്ന് മുന്‍ഭാര്യയാണത്രേ വാങിനെ ഉപദേശിച്ചത്.
ഇതേ ദിവസം തന്നെ ഗ്രാമത്തില്‍ മൂന്നുവയസ്സുകാരിയെ കൊലപ്പെടുത്തി തലച്ചോര്‍ എടുത്ത സംഭവവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഈ സംഭവവുമായി വാങിന് ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിച്ചുവരുകയാണ്.












Click it and Unblock the Notifications