പാക് പരസ്യത്തില്‍ പഞ്ചാബ് പൊലീസ് മുദ്ര

ഭീകരതയ്‌ക്കെതിരെ പൊതുജന സഹകരണം ഉറപ്പുവരുത്താന്‍ അഭ്യര്‍ത്ഥിയ്ക്കുന്ന പത്രപരസ്യമാണ് പഞ്ചാബ് പൊലീസിന്റെ മുദ്രയോട് കൂടി പ്രമുഖ ഇംഗ്ലീഷ്, ഉറുദു പത്രങ്ങളുടെ മുന്‍ പേജില്‍ പ്രസിദ്ധീകരിച്ചത്. പരസ്യത്തിന്റെ അവസാനം 'പഞ്ചാബ് പൊലീസ്' എന്ന വാചകത്തിനൊപ്പം ഇന്ത്യന്‍ പൊലീസിന്റെ ചിഹ്നം പ്രത്യക്ഷപ്പെട്ടതാണ് വിവാദമായത്.
സംഭവം അച്ചടിശാലയില്‍ നിന്നുള്ള പിഴവാണെന്ന് പാകിസ്ഥാനിലെ പഞ്ചാബ് പൊലീസ് തലവന്‍ താരിഖ് സലീം ഡോഗര്‍ വിശദീകരിയ്ക്കുന്നു.
കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യയിലും സമാനമായ വിവാദം ഉണ്ടായിരുന്നു. ദേശീയ ബാലികാ ദിനത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പരസ്യത്തില്‍ പ്രധാനമന്ത്രിക്കും സോണിയ ഗാന്ധിക്കും കപില്‍ദേവിനും ഒപ്പം പാക് മുന്‍ വ്യോമസേനാ മേധാവി തന്‍വീര്‍ അഹമ്മദിന്റെ ചിത്രവും അച്ചടിച്ച് വന്നത് വന്‍ വിവാദത്തിനിടയാക്കിയിരുന്നു.












Click it and Unblock the Notifications