കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാം റാണയ്ക്കും അറിയാമായിരുന്നു: ഹെഡ്‌ലി

  • By Lakshmi
Google Oneindia Malayalam News

Headley
ചിക്കാഗോ: മുംബൈ ഭീകരാക്രമണം സംബന്ധിച്ച ഗൂഢാലോചനകളെല്ലാം തഹാവൂര്‍ ഹുസൈന്‍ റാണയ്ക്കും അറിയാമായിരുന്നുവെന്നു ലഷ്‌കര്‍ ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി.

ഹെഡ്‌ലിയുടെ നീക്കങ്ങളെക്കുറിച്ചു തനിക്ക് അറിയില്ലെന്നായിരുന്നു കൂട്ടാളിയും കനേഡിയന്‍ വംശജനുമായ റാണ നേരത്തേ മൊഴി നല്‍കിയത്.

കഴിഞ്ഞ ദിവസം കോടതിയില്‍ കുറ്റസമ്മതം നടത്തുന്നതിനിടെ മുംബൈ ഭീകരാക്രമണം സംബന്ധിച്ച ഗൂഡാലോചനയില്‍ തനിയ്ക്ക് പങ്കുണ്ടെന്ന് ഹെഡ്‌ലി സമ്മതിച്ചിരുന്നു.

2006 ജൂണില്‍ ചിക്കാഗോയിലെത്തിയ താന്‍ റാണയെ കണ്ടെന്നും റാണയുടെ ഫസ്റ്റ് വേള്‍ഡ് ഇമിഗ്രേഷന്റെ ശാഖ മുംബൈയില്‍ തുറക്കണമെന്നു നിര്‍ദേശിച്ചെന്നും ഹെഡ്‌ലി കുറ്റസമ്മത മൊഴിയില്‍ പറയുന്നു.

ഇതു പാലിച്ച റാണ, ഹെഡ്‌ലിക്ക് ഇന്ത്യയില്‍ എല്ലാ സഹായവും നല്‍കി. ഇന്ത്യയിലേക്കു വിസ ലഭിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയശേഷം പാകിസ്താനിലേയ്ക്ക് പോയി. പാകിസ്താനില്‍വച്ച് ഹെഡ്‌ലി ലഷ്‌കര്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

റാണ നല്‍കിയ വിസ ഹെഡ്‌ലി അന്വേഷണസംഘത്തെ കാണിച്ചു. 2008 മേയില്‍ ചിക്കാഗോയില്‍വച്ചു വീണ്ടും കണ്ടപ്പോള്‍, മുംബൈയില്‍ താന്‍ നടത്തിയ വ്യാപക നിരീക്ഷണവും പദ്ധതികളും റാണയോടു പറഞ്ഞെന്നും ഹെഡ്‌ലി വെളിപ്പെടുത്തിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X