വിമാനത്തില്‍ ബോംബ്: അന്വേഷണം ആരംഭിച്ചു

സംഭവത്തില്‍ സുരക്ഷ പാളിച്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കും. ആഭ്യന്തരമന്ത്രാലയം സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കിങ്ഫിഷര്‍ വിമാനത്തില്‍ ബോംബ് കണ്ടെത്തിയ സംഭവം സുരക്ഷാവീഴ്ചയോ എന്നത് അന്വേഷണത്തിനു ശേഷമേ വ്യക്തമാകുവെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ എംആര്‍ അജിത്കുമാര്‍ പറഞ്ഞു. ബോംബ് വച്ചത് എവിടെനിന്നാണ് വ്യക്തമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ എട്ടരയോടെ ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്തെത്തിയ കിങ്ഫിഷര്‍ വിമാനത്തിന്റെ കാര്‍ഗോ ഏരിയയിലാണ് വീര്യം കുറഞ്ഞ സ്‌ഫോടകവസ്തു കണ്ടെത്തിയത്.
സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായിട്ടുണ്ടെന്ന് മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. ഇതേക്കുറിച്ച് സംസ്ഥാന പൊലീസ് അന്വേഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു.












Click it and Unblock the Notifications