ഐപിഎല്‍ ലേലത്തില്‍ പങ്കാളിയായിരുന്നില്ല: തരൂര്‍

ചെന്നൈയില്‍ നടന്ന ലേലത്തില്‍ കേരളത്തിന് ടീം ലഭിച്ച കാര്യം ഐപിഎല്‍ ചെയര്‍മാന്‍ ലളിത് മോഡി പ്രഖ്യാപിച്ചതിന് പിന്നാലെ പോസ്റ്റ് ചെയ്ത ട്വിറ്റര്‍ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
ടീം ലഭിച്ചതില്‍ കേരളത്തിലെ ക്രിക്കറ്റ് പ്രേമികളോട് തന്റെ ആശംസ അറിയിക്കുന്നതായും കേരളീയര്‍ക്ക് ക്രിക്കറ്റ് പ്രചോദനമാകട്ടെയെന്നും തരൂരിന്റെ ട്വീറ്റിലുണ്ട്.
കൊച്ചി ടീമില്‍ കളിയ്ക്കണമെന്ന് ആഗ്രഹിയ്ക്കുന്ന മലയാളി താരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുമെന്ന് ടീം പ്രഖ്യാപനത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കണ്ട തരൂര്‍ പറഞ്ഞു. ഇപ്പോള്‍ മറ്റു ടീമുകളില്‍ കളിക്കുന്നവരെ കേരള ടീമിലേക്ക് കൊണ്ടുവരാന്‍ ശ്രമിയ്ക്കും. കേരളത്തിന്റെ ആറു കളിക്കാരെങ്കിലും ടീമില്‍ ഉണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. പഞ്ചാബുമായുള്ള കരാര്‍ തീരുന്ന മുറയ്ക്ക് ശ്രീശാന്തിനെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. ക്രിക്കറ്റിന്റെ കാര്യത്തില്‍ കേരളം ശൈശാവസ്ഥ പിന്നിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ ഐപിഎല്‍ ടീമിനായി രംഗത്തുണ്ടായിരുന്ന മോഹന്‍ലാലും പ്രിയദര്‍ശനും സഹകരിക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. ടീമിന്റെ രൂപീകരണത്തെക്കുറിച്ച് അന്തിമ തീരുമാനമെടുക്കേണ്ടത് താനല്ലെന്നും കേരളത്തിന് ടീം കിട്ടാനായി തനിക്ക് ചെയ്യാവുന്നത് ചെയ്തുവെന്നും തരൂര്‍ വ്യക്തമാക്കി.












Click it and Unblock the Notifications