Get Updates
Get notified of breaking news, exclusive insights, and must-see stories!

ചോദ്യം ചെയ്യല്‍ : മനസ്സുതുറക്കാതെ മോഡി

Modi
അഹമ്മദാബാദ്: ഗുജറാത്ത് കലാപക്കേസ് അന്വേഷിയ്ക്കുന്ന പ്രത്യേക അന്വേഷണസംഘത്തിന് (എസ്‌ഐടി) മുന്നില്‍ ഹാജരാകുന്നതില്‍ നിന്ന് മുഖ്യമന്ത്രി നരേന്ദ്ര മോഡി വിട്ടുനിന്നേക്കും.

ഞായറാഴ്ച ഹാജരാകണമെന്ന്് കാണിച്ച് എസ്‌ഐടി അയച്ച സമന്‍സിനോട് മോഡി പ്രതികരിയ്ക്കാന്‍ തയാറാകത്തതാണ് ഇത് സംബന്ധിച്ച് സൂചനകള്‍ നല്‍കുന്നത്.

സമന്‍സിനു മോഡി മറുപടി നല്‍കിയിട്ടില്ലെന്ന് എസ്‌ഐടി മേധാവി ആര്‍കെ രാഘവന്‍ പറഞ്ഞു. സര്‍ക്കാര്‍ വൃത്തങ്ങള്‍ക്കും ഇതേക്കുറിച്ചു കാര്യമായ ധാരണയില്ല. മോഡിയുടെ മനസ്സിലിരുപ്പ് അറിയാന്‍ അദ്ദേഹത്തോട് അടുത്തവൃത്തങ്ങള്‍ക്കും കഴിഞ്ഞിട്ടില്ല.

ഗുല്‍ബര്‍ഗ് സൊസൈറ്റിയില്‍ കോണ്‍ഗ്രസ് മുന്‍ എംപി ഇഹ്‌സാന്‍ ജഫ്രിയുള്‍പ്പെടെ 69 പേര്‍ കൊല്ലപ്പെട്ട കേസിലാണു മോഡിക്കു സമന്‍സ്. ജഫ്രിയുടെ ഭാര്യ സക്കിയയാണു കോടതിയെ സമീപിച്ചത്.

ഗുജറാത്ത് കലാപ കേസുകള്‍ നേരത്തേ അന്വേഷിച്ച പോലീസിന് മുന്‍പാകെയോ, നാനാവതി കമ്മീഷന് മുന്‍പാകെയോ മോഡിയ്ക്ക് ഹാജരാകേണ്ടി വന്നിട്ടില്ല. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വ്യക്തമായ തെളിവുകളില്ലെന്ന് ഉറപ്പുള്ള മോഡി ഈ സാഹചര്യം മുതലാക്കി അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാവാന്‍ തയാറാവുമെന്ന് കരുതുന്നവരുമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+