പൊള്ളലേറ്റ സ്ത്രീ മരിച്ചു; എംഎല്‍എ മുങ്ങി

ഉത്തര്‍പ്രദേശിലെ സദര്‍ എംഎല്‍എയായ ശ്രീപദ് ആസാദ് ഈ മാസം 13നു തീകൊളുത്തിയെന്ന് ആരോപിയ്ക്കപ്പെടുന്ന സാവിത്രീദേവി ശനിയാഴ്ചയാണ് ഗൊരഖ്പുരിലെ ആശുപത്രിയില്‍ മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ സാവിത്രിയുടെ നില അതീവഗുരുതരമായിരുന്നു.
സാവിത്രിയെ പൊള്ളലേല്‍പിച്ചശേഷം ശ്രീപദ് ഒളിവില്‍കഴിയുകയാണ്. എംഎല്‍എയുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് അദ്ദേഹത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീപദിന്റെ സ്വത്തുവകകള്‍ ജപ്തി ചെയ്യാന്‍ കോടതിയില്‍ പൊലീസ് അപേക്ഷ യിരിക്കുകയാണ്.


Click it and Unblock the Notifications