Get Updates
Get notified of breaking news, exclusive insights, and must-see stories!

തിരുവനന്തപുരത്തെത്തിയ വിമാനത്തില്‍ ബോംബ്

തിരുവനന്തപുരം: ബാംഗ്ലൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന കിങ്ഫിഷര്‍ വിമാനത്തില്‍ നാടന്‍ ബോംബ് കണ്ടെത്തി.

കിങ്ഫിഷറിന്റെ ബാംഗ്ലൂര്‍-തിരുവനന്തപുരം ഐടി 4731 നമ്പര്‍ വിമാനത്തിന്റെ കാര്‍ഗോ ഏരിയയില്‍ നിന്നാണ് ഏറുപടക്കമെന്നു തോന്നിപ്പിക്കുന്ന വിധത്തിലുള്ള ചെറിയ ബോംബ് ഒളിപ്പിച്ചുവെച്ച നിലയില്‍ കണ്ടെത്തിയത്.

മലയാള പത്രത്തില്‍ പൊതിഞ്ഞ നിലയിലായിരുന്നു ക്രിക്കറ്റ് ബോളിന്റെ വലിപ്പത്തിലുള്ള നാടന്‍ ബോംബ്. യാത്രക്കാരെ ഇറക്കിയതിന് ശേഷം കാര്‍ഗോ മാറ്റി വിമാനം വൃത്തിയാക്കുന്നതിനിടെയാണ് ബോംബ് കണ്ടെത്തിയത്.

ഉഗ്രസ്‌ഫോടനശേഷിയുള്ള ബോംബല്ല ലഭിച്ചതെന്നും ഇത് നീര്‍വീര്യമാക്കിയെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.

വിമാനത്തിനുള്ളില്‍ സ്ഫോടകവസ്തു എത്തിപ്പെട്ടത് ഗുരുതരമായ സുരക്ഷാ പാളിച്ചയായാണ് അധികൃതര്‍ വിലയിരുത്തുന്നത്. കാര്‍ഗോ സൂക്ഷിയ്ക്കുന്ന സ്ഥലത്ത് ബോംബുകള്‍ വെക്കണമെങ്കില്‍ ജീവനക്കാരുടെ അറിവോടെയേ സാധിയ്ക്കൂ എന്നാണ് അന്വേഷണോദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.

ഞായറാഴ്ച രാവിലെ എട്ടരയോടെയാണ് വിമാനം ബാംഗ്ലൂരില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+