യൂത്ത് കോണ്‍ഗ്രസുകാര്‍ തമ്മില്‍തല്ലി

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ബിജു യോഹന്നാന്‍, കൊട്ടാരക്കര ബ്ലോക്ക് പ്രസിഡന്റ് മടത്തിനാപ്പുഴ അജയന്‍, ചടയമംഗലം ബ്ലോക്ക് മുന്‍ പ്രസിഡന്റ് ബദറുദ്ദീന്‍ പുതുവലില്‍, കെഎസ്‌യു ജില്ലാ സെക്രട്ടറി അഭിലാഷ് ചിതറ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
തലയ്ക്ക് അടിയേറ്റ മടത്തിനാപ്പുഴ അജയന്റെ പരിക്ക് ഗുരുതരമാണ്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരേയും ആക്രമണമുണ്ടായി.
അതേസമയം, സംസ്ഥാന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു യൂത്ത് കോണ്‍ഗ്രസില്‍ അഭിപ്രായഭിന്നത രൂക്ഷമായിരിക്കുകയാണ്.












Click it and Unblock the Notifications