പീഡനം ചെറുത്തതിന് പെണ്‍കുട്ടിയെ ചുട്ടുകൊന്നു
ഹൈദരാബാദ്: ബലാത്സംഗശ്രമം ചെറുത്തതിനെ തുടര്‍ന്ന് യുവാക്കള്‍ മണ്ണെണ്ണെയൊഴിച്ച് തീ കൊളുത്തിയ പെണ്‍കുട്ടി ആശുപത്രിയില്‍ മരിച്ചു. ഹൈദരാബാദ് പത്മറാവു നഗര്‍ സ്വദേശിനിയായ 15കാരിയാണ് ഞായറാഴ്ച മരിച്ചത്.
അറുപത് ശതമാനം പൊള്ളലോടെ കഴിഞ്ഞ ബുധനാഴ്ചയാണ് ഹൈദരാബാദിലെ ഗാന്ധി ആശുപത്രിയില്‍ പെണ്‍കുട്ടി പ്രവേശിയ്ക്കപ്പെട്ടത്.
സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയെ കഴിഞ്ഞ ബുധനാഴ്ചയാണ് യുവാക്കള്‍ ഖുഷായ്ഗുണ്ടയിലെ മുറിയില്‍ കൊണ്ടുവന്ന് കെട്ടിയിട്ട് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. ഇതിനെ ചെറുത്ത പെണ്‍കുട്ടി സ്വയം ജീവനൊടുക്കുമെന്ന് പറഞ്ഞപ്പോള്‍ മൂവരും ചേര്‍ന്ന് കത്തിക്കുകയായിരുന്നു.
നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പ്രതികളെ കണ്ടെത്തനായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications