മാവോയിസ്റ്റുകളുടെ 48 മണിക്കൂര്‍ ബന്ദ് തുടങ്ങി

പശ്ചിമ ബംഗാള്‍, ബീഹാര്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഒറീസ്സ, മഹാരാഷ്ട്രയിലെ മൂന്നു ജില്ലകള്‍ എന്നിവിടങ്ങളിലാണ് ബന്ദിന് ആ്ഹ്വാനം ചെയ്തിരിയ്ക്കുന്നത്.
കേന്ദ്രബജറ്റ് പാവങ്ങള്‍ക്കെതിരാണന്നും ലോകബാങ്കാണ് ഇന്ത്യയുടെ ബജറ്റ് തയ്യാറാക്കിയതെന്നുമാണ് മാവോയിസ്റ്റുകളുടെ ആരോപണം. ഇതിനിടെ പശ്ചിമബംഗാളിലെ മിഡ്‌നാപൂരില്‍ മാവോയിസ്റ്റുകള്‍ റെയില്‍പാളത്തില്‍ സ്‌ഫോടനം നടത്തി. എന്നാല്‍ പാളത്തിന് കാര്യമായ കേടുപാടുകള്‍ ഒന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. ബന്ദാഹ്വാനത്തെത്തുടര്‍ന്ന് ആറു സംസ്ഥാനങ്ങളിലും കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications