ചോദ്യം ചെയ്യല്‍: മോഡി ഹാജരായില്ല

ഗുജറാത്ത് കലാപത്തിനിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസിലാണ് മോഡിയെ ചോദ്യംചെയ്യാന്‍ വിളിച്ചിരിക്കുന്നത്.
ക്രിമിനല്‍ നടപടിച്ചട്ടത്തിലെ വ്യവസ്ഥകളനുസരിച്ചല്ല മോഡിക്കെതിരെ സമന്‍സ് അയച്ചിരിക്കുന്നത്. അതിനാല്‍ സമന്‍സ് അനുസരിക്കാന്‍ നിയമപരമായി അദ്ദേഹം ബാധ്യസ്ഥനല്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേസില്‍ മോഡിയെ ഇതുവരെ പ്രതിചേര്‍ത്തിട്ടില്ലാത്തതിനാല്‍ നിയമസാധുതയുള്ള സമന്‍സ് അയയ്ക്കാന്‍ പറ്റില്ലെന്നാണ് പ്രത്യേകാന്വേഷണസംഘത്തിന്റെ നിലപാട്.
ഗുല്‍ബര്‍ഗ് സൊസൈറ്റി കേസ് പ്രത്യേകാന്വേഷണ സംഘത്തിന് വിട്ടുകൊടുത്തതിനെ ചോദ്യംചെയ്തുള്ള ഹര്‍ജി ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. ബിജെ.പി മുന്‍ എംഎല്‍എ. കാലു മാളിവാഡിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിയ്ക്കുന്നത്. ഇതില്‍ തീര്‍പ്പാവുന്നതുവരെ പ്രത്യേകാന്വേഷണസംഘത്തിനു മുമ്പാകെ ഹാജരാവേണ്ട എന്നാണ് മോഡിയുടെ തീരുമാനമെന്ന് സൂചനകളുണ്ട്.












Click it and Unblock the Notifications