Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫോണില്‍ സംസാരം; നഴ്‌സ് കുഞ്ഞിന്റെ വിരലറുത്തു

Nurse
കൊല്‍ക്കത്ത: നവജാതശിശുക്കള്‍ ഇന്‍ക്യൂബേറ്ററില്‍ വെന്തുമരിയ്ക്കുകയും സിസേറിയനിടയില്‍ ഡോക്ടര്‍മാരുടെ അശ്രദ്ധമൂലം വികലാംഗരാവുകയും ചെയ്യുന്ന വാര്‍ത്തകള്‍ രാജ്യത്ത് അനുദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്. വീണ്ടുമിതാ ആതുര സേവന രംഗത്തെ അനാസ്ഥ വെളിവാകുന്നു.

കൊല്‍ക്കത്തയിലെ ചൈല്‍ഡ് ഹെല്‍ത്ത് ഇസ്റ്റിറ്റൂട്ടില്‍ പ്രവേശിപ്പിച്ചിരുന്ന ഒരു പിഞ്ചു കുഞ്ഞിന്റെ വിരല്‍ നഴ്‌സിന്റെ അശ്രദ്ധമൂലം അറ്റു പോയി.

28ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ കൈയ്യില്‍ ഒട്ടിച്ചിരുന്ന പ്ലാസ്റ്റര്‍ അശ്രദ്ധമായി നീക്കം ചെയ്യുമ്പോഴാണ് കുഞ്ഞിന്റെ കൈവിരല്‍ നഴ്‌സ് കത്രിക ഉപയോഗിച്ച് മുറിച്ചത്.

കുഞ്ഞിനെ പരിചരിക്കുന്ന സമയത്ത് നഴ്‌സ് മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും അതുകൊണ്ടാണ് അപകടമുണ്ടായതെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നു.

കുഞ്ഞിന്റെ വലത് കൈയ്യിലെ ചെറുവിരലാണ് നഴ്‌സിന്റെ അശ്രദ്ധ കാരണം മുറിഞ്ഞത്. നഴ്‌സിനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. റാണാഘട്ട് നദിയ ജില്ലയില്‍ നിന്നുള്ള ആളുകളും കുട്ടിയുടെ മാതാപിതാക്കളും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ഈ മാസം ആദ്യം കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവത്തില്‍ നഴ്‌സ് മാപ്പുപറഞ്ഞിട്ടുണ്ടെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ആശുപത്രി മേധാവി ഡോക്ടര്‍ മായാ മുഖര്‍ജി അറിയിച്ചു. അപകടം നടന്നിട്ടും അത് യഥാസമയം കുട്ടിയുടെ ബന്ധുക്കളെ അറിയിച്ചില്ലെന്നും ആരോപണമുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+