കമിതാക്കളുടെ കണ്ണുചൂഴ്‌ന്നെടുക്കണമെന്ന് പഞ്ചായത്ത്

ഫെബ്രുവരി 13ന് ഇവിടെനിന്നും ഒളിച്ചോടി ജാവേദ്, ശശിഷ്ട എന്നിവര്‍ക്കെതിരായണ് പഞ്ചായത്തിന്റെ ഉത്തരവ്. ഒൡച്ചോടിയ ഇവര്‍ ഗ്രാമത്തിന് കളങ്കം വരുത്തിവച്ചെന്ന് ചൂണ്ടിക്കാണിച്ചാണ് അവരെ കൊന്ന് കണ്ണുചൂഴ്‌ന്നെടുക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.
ഒരു പ്രദേശിക ബിഎസ്പി നേതാവിന്റെ മരുമകനാണ് ജാവേദ്. കമിതാക്കളുണ്ടാക്കിയ നാണക്കേട് അവര്‍ ജീവിച്ചിരിക്കുന്നകാലത്തോളം നിലനില്‍ക്കുമെന്നും അവരെ മാതൃകാപരമായി ശിക്ഷിച്ചില്ലെങ്കില്‍ വീണ്ടും ഇത്തരം സംഭവങ്ങള്‍ ഗ്രാമത്തില്‍ ആവര്‍ത്തിക്കുമെന്നുമാണ് ഗ്രാമവാസികള്‍ അഭിപ്രായപ്പെടുന്നത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഗ്രാമീണര്‍ ജാവേദിന്റെ അമ്മാവനായ നേതാവിനെ കല്ലെറിയുകവരെ ചെയ്തിട്ടുണ്ട്. അദ്ദേഹം പൊലീസ് സംരക്ഷണത്തില്‍ ഗ്രാമത്തില്‍ എത്തിയപ്പോഴായിരുന്നു സംഭവം.
ഇതുമായി ബന്ധപ്പെട്ട് പൊലീസ് 17പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. വിവാഹിതരായ ജാവേദും ഭാര്യയും പൊലീസ് സംരക്ഷത്തില്‍ കഴിയുകയാണ്.
സംഭവത്തില്‍ പൊലീസ് ഇടപെട്ടതോടെ കുടുങ്ങുമെന്നുറപ്പായ പഞ്ചായത്ത് അധികൃതര്‍ കമിതാക്കള്‍ക്കെതിരെ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കിയതായും അതൊരു തെറ്റായ തീരുമാനമായിരുന്നുവെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications