കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അശ്ലീല ചിത്രം: കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ പിടിയില്‍

  • By Ajith Babu
Google Oneindia Malayalam News

Cyber Crime
ബാംഗ്ലൂര്‍: വിവാഹഭ്യര്‍ത്ഥന നിരസിച്ച യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ച സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ അറസ്റ്റിലായി. ഹെവ്‌ലെറ്റ് പക്കാര്‍ഡിന്റെ(എച്ച്പി) ബാംഗ്ലൂര്‍ ഓഫീസിലെ പ്രൊജക്ട് ലീഡായ ശിവശങ്കര്‍ മാദിസെട്ടി (29)യാണ് പിടിയിലായത്. ഓര്‍ക്കുട്ട്, ഫെയ്‌സ്ബുക്ക് തുടങ്ങിയ സൗഹൃദ വെബ്‌സൈറ്റുകളില്‍ അംഗമാകാന്‍ യുവതി നല്‍കിയ പാസ്‌വേഡുകള്‍ ചോര്‍ത്തിയാണ് ഇയാള്‍ കുറ്റകൃത്യം നടത്തിയത്.

നേരത്തെ വിവാഹ ബ്യൂറോ വഴി ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയായ യുവതിയെക്കുറിച്ച് അറിഞ്ഞ ശിവശങ്കറിന്റെ മാതാപിതാക്കള്‍ വിവാഹാലോചന നടത്തിയിരുന്നു. എന്നാല്‍ യുവതിയും മാതാപിതാക്കളും ഈ ബന്ധത്തിന് തയാറായില്ല. ഇതിന് പ്രതികാരമായാണ് ശിവശങ്കര്‍ യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ നെറ്റിലൂടെ പ്രചരിപ്പിച്ചത്.

യുവതിയുടെ ചിത്രങ്ങളും മൊബൈല്‍ നമ്പറും മറ്റ് വിവരങ്ങളും സൗഹൃദ വെബ്‌സൈറ്റുകളില്‍ നിന്ന് ചോര്‍ത്തിയ ശിവശങ്കര്‍ ഫോട്ടോകള്‍ മോര്‍ഫിങ്ങിലൂടെ അശ്ലീല ചിത്രങ്ങളാക്കി ക്ലാസിഫൈഡ് വെബ്‌സൈറ്റില്‍ പരസ്യം നല്‍കുകയായിരുന്നു.

കൂട്ടിനായി എപ്പോള്‍ വേണമെങ്കിലും തയാര്‍ എന്ന അടിക്കുറിപ്പോടെയായിരുന്നു പരസ്യം നല്‍കിയത്. കാര്യങ്ങള്‍ പറഞ്ഞുറപ്പിയ്ക്കാന്‍ മാനേജരുടെ ബന്ധപ്പെടൂ എന്ന നിര്‍ദ്ദേശത്തോടെ യുവതിയുടെ പിതാവിന്റെ ഫോണ്‍ നമ്പറും നല്‍കി. ഫോണ്‍കോളുകള്‍ തുടര്‍ച്ചയായി വന്നതോടെ മനപ്രയസാത്തിലായ യുവതിയും വീട്ടുകാരും സൈബര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. അന്വേഷണത്തില്‍ ഇന്റര്‍നെറ്റ് ഐപി അഡ്രസ് പൊലീസ് തിരച്ചറിഞ്ഞതാണ്് ശിവശങ്കര്‍ കുടുക്കിയത്. എച്ച്പിയില്‍ ഒന്നര ലക്ഷം രൂപ ശംബളത്തില്‍ ജോലി ചെയ്യുന്നയാളാണ് ശിവശങ്കര്‍.

ഇത് പോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ സൗഹൃദ വെബ്‌സൈറ്റുകളില്‍ ഫോണ്‍നമ്പറുകളും ചിത്രങ്ങളും പോസ്റ്റ് ചെയ്യുമ്പോള്‍ മുന്‍കരുതലെടുക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X