Get Updates
Get notified of breaking news, exclusive insights, and must-see stories!

ജലം ജീവനാണ്; കരുതിവയ്ക്കുക ഒരു കുമ്പിളെങ്കിലും

Water
ബാംഗ്ലൂര്‍: മാര്‍ച്ച് 22 ലോകജലദിനം, പെട്രോള്‍ വിലപോലെ വെള്ളത്തിന്റെ വിലയും കുതിച്ചുയരുന്ന നാളുകള്‍ വിദൂരമല്ലെന്ന ഓര്‍മ്മപ്പെടുത്തിയാണ് ലോക ജലദിനം കടന്നുപോകുന്നത്.

തകിടം മറിഞ്ഞുകൊണ്ടിരിക്കുന്ന കാലാവസ്ഥയും നിയന്ത്രണമില്ലാത്ത പ്രകൃതി ചൂഷണവും വെള്ളമില്ലാത്ത ഒരു കാലത്തേയ്ക്ക് നമ്മളെക്കൊണ്ടെത്തിക്കുമെന്നതില്‍ സംശയമില്ല. മഴക്കാലവും വേനല്‍ക്കാലവും തമ്മില്‍ വിവേചിച്ചറിയാന്‍ മാത്രം വലിയ വ്യത്യാസങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണ് വര്‍ഷാവര്‍ഷവും.

മലിനമാക്കപ്പെടുന്ന ജലത്തിലൂടെ പകരുന്ന മാരക രോഗങ്ങളും മനുഷ്യരാശി നേരിട്ടുകൊണ്ടിരിക്കുന്ന വിപത്താണ്. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളില്‍ മരണകാരണമായേക്കാവുന്ന രോഗങ്ങള്‍ പകരുന്നത് പ്രധാനമായും മലിനമായ ജലത്തിലൂടെയാണ്.

മലിനജലം കുടിയ്ക്കുന്നതുമൂലം ലോകത്തെമ്പാടുമായി പ്രതിവര്‍ഷം 400 കോടിയാളുകള്‍ക്ക് അതിസാരം പിടിപെടുകയും 22 ലക്ഷം പേര്‍ മരിയ്ക്കുകയും ചെയ്യുന്നു. കേരളത്തിലെ തണ്ണീര്‍ത്തടങ്ങളും കിണറുകളും മറ്റു കുടിവെള്ള സ്രോതസ്സുകളുമെല്ലാം ഇന്ന് വരള്‍ച്ചയുടെ പിടിയിലാണ്.

അവശേഷിയ്ക്കുന്ന ശുദ്ധജലം അശാസ്ത്രീയമായി ഉപയോഗിക്കുന്നതും ചൂണഷം ചെയ്യുന്നതും ഭാവിയ്ക്ക് ഭീഷണിയാണ്. 2025ഓടെ ലോകത്ത് കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന രാജ്യങ്ങളില്‍ ഇന്ത്യയും ഉണ്ടാകുമെന്ന് പ്രവചിക്കപ്പെട്ടുകഴിഞ്ഞു.

ഈ തിരിച്ചറിവ് നമുക്കുണ്ടായെങ്കില്‍ മാത്രമേ ഭാവിയിലും ദാഹമകറ്റാന്‍ നമുക്ക് ശുദ്ധജലം പ്രതീക്ഷിക്കാന്‍ അര്‍ഹതയുള്ളു. 'ആരോഗ്യഗരമായ ലോകത്തിന് ശുദ്ധജലം' എന്നതാണ് ഇത്തവണത്തെ ലോകജലദിനത്തിന്റെ സന്ദേശം.

മലിനജലം ശുദ്ധീകരിക്കുകയെന്ന എളുപ്പവഴിയേക്കാള്‍ എളുപ്പമേറിയതാണ് വെള്ളം മലിനമാക്കാതെ നോക്കുകയെന്നത്. സാങ്കേതികവിദ്യയും ശാസ്ത്രവും ഇത്രയേറെ വളര്‍ന്നു, പലതിനും പകരംവയ്ക്കാന്‍ നാം മറ്റുപലവസ്തുക്കളും കണ്ടെത്തുകയും ചെയ്തു.

എന്നാല്‍ വെള്ളത്തിന് പകരം വയ്ക്കാന്‍ മറ്റൊരു വസ്തു കണ്ടെത്താന്‍ ഇന്നേവരെ മനുഷ്യബുദ്ധിയ്ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് ഒരു കുമ്പിള്‍ വെള്ളമെങ്കിലും നമ്മിലോരോരുത്തര്‍ക്കും കരുതിവയ്ക്കാം. ഓര്‍ക്കുക വെള്ളം ജീവനാണ്, വെള്ളമില്ലെങ്കില്‍ മരണമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+