ബച്ചന്റെ കാര്യം തീരുമാനിച്ചിട്ടില്ല: കോടിയേരി

ഇക്കാര്യത്തില്‍ അനൌപചാരികമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബച്ചനുമായി ആശയവിനിമയം നടത്തുന്നതിനിടെയാണു വിവാദങ്ങള്‍ ഉണ്ടായത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല-അദ്ദേഹം പറഞ്ഞു.
വിവാദങ്ങളില്‍ ഉയര്‍ന്നു വന്ന കാര്യങ്ങള്‍ കൂടി പരിഗണിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കോടിയേരി പറഞ്ഞു. നിയമസഭയില്‍ കെ.ബാബു എംഎല്‍എയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഗുജറാത്തിന്റെ ബ്രാന്‍ഡ് അംബാസഡറായ അമിതാഭ് ബച്ചനെ സിപിഎം ഭരിക്കുന്ന കേരളത്തിന്റെ അംബാസഡറാക്കാന്‍ സമ്മതിക്കില്ലെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications