ദേവസ്വം ബില്‍ സബജക്ട് കമ്മിറ്റിയ്ക്ക് വിട്ടു

ഹൈക്കോടതിയുടെ പുന:പരിശോധനാ അധികാരം പരിമിതപ്പെടുത്തുന്നതും ദേവസ്വം ബോര്‍ഡുകളുടെ ഏതു തീരുമാനവും തിരുത്താനും പുന:പരിശോധിക്കാനും സര്‍ക്കാരിന് അധികാരം നല്‍കുന്നതുമാണ് ഭേദഗതിയ്‌ക്കെതിരെ എന്‍എസ്എസ് അടക്കമുള്ള ഹൈന്ദവ-സാമുദായിക സംഘടനകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ രംഗത്തെത്തിയിരുന്നു.
ദേവസ്വംമന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് ദേവസ്വം ബില്ലും, ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിടണമെന്ന പ്രമേയവും സഭയില്‍ അവതരിപ്പിച്ചത്. ബില്‍ അവതരിപ്പിച്ചതില്‍ പ്രതിപക്ഷ നേതാക്കള്‍ ശക്തമായ എതിര്‍പ്പു രേഖപ്പെടുത്തി. എന്നാല്‍ പ്രതിപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍ സബ്ജക്ട് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാമെന്നായിരുന്നു കടന്നപ്പള്ളിയുടെ വാഗ്ദാനം.
ബില്‍ ഭരണഘടനാപരമായി നിലനില്‍ക്കില്ലെന്നും സര്‍ക്കാര്‍ നിലപാട് പുനപ്പരിശോധിക്കണമെന്നും പ്രതിപക്ഷം നിയമസഭയില്‍ ആവശ്യപ്പെട്ടു. ബില്ല് അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. സ്വാശ്രയ കോളജ് നിയമത്തിന്റെ ഗതി തന്നെയായിരിക്കും ഈ ബില്ലിനും ഉണ്ടാവുകയെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications