കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരിന്റെ വരുമാനത്തെക്കുറിച്ച് അന്വേഷിക്കണം: ഡിഫി

  • By Super
Google Oneindia Malayalam News

Shashi Tharoor
തിരുവനന്തപുരം: ഐപിഎല്‍ ലേലത്തില്‍ ഇടനിലക്കാരനായി നിന്ന കേന്ദ്രമന്ത്രി ശശി തരൂരിന്റെ വരുമാന സ്രോതസ് അന്വേഷിക്കണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രേട്ടറിയറ്റ് ആവശ്യപ്പെട്ടു.

കേരളത്തിന് ഐപിഎല്‍ ടീം ഉണ്ടാകുന്നത് സന്തോഷകരമാണ്. എന്നാല്‍ 1533 കോടി രൂപ ചെലവിട്ട് ടീം ലേലത്തില്‍ പിടിച്ച കണ്‍സോര്‍ഷ്യത്തിന്റെ മുഖ്യ കാര്‍മികനാകാന്‍ മാത്രം ജനപ്രതിനിധിയും കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെറ വരുമാനസ്രോതസ് എന്താണെന്ന് വെളിപ്പെടേണ്ടതുണ്ട്- ഡിവൈഎഫ്‌ഐ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

അതേസമയം റോണ്‍ഡിവൂ സ്‌പോര്‍ട്‌സ് വേള്‍ഡില്‍ തനിക്ക് പങ്കാളിത്തമില്ലെന്ന് തരൂര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

കൊച്ചിയ്ക്കായി ലേലം ചെയ്യാന്‍ അവരെ പ്രോത്സാഹിപ്പിക്കുകയും വേണ്ട ഉപദേശങ്ങള്‍ നല്‍കുകയും മാത്രമേ ചെയ്തിട്ടുള്ളു.

നേരിട്ട് പങ്കുകൊള്ളാനുള്ള വിഭവശേഷിയോ സമയമോ എനിക്കില്ല, പൂര്‍ണമായും വ്യാവസായിക ചിന്താഗതിയുള്ളവരുടെ വ്യാവസായിക തീരുമാനം മാത്രണമാണത്- എന്നാണ് തരൂര്‍ വിശദീകരണം നല്‍കിയിരുന്നത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X