കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാരച്യൂട്ടില്‍ പറന്നത് ധൈര്യം തെളിയിക്കാന്‍'

  • By Lakshmi
Google Oneindia Malayalam News

Kodiyeri
തൃശൂര്‍: ധൈര്യമില്ലാത്ത മന്ത്രിയെന്നു പറയാതിരിക്കാനാണു പാരച്യൂട്ടില്‍ പറന്നതെന്നു കോടിയേരി ബാലകൃഷ്ണന്‍.

മുണ്ടുടുത്തു പറന്നതിനെക്കുറിച്ചു പലരും വിളിച്ചു ചോദിച്ചു. പറക്കേണ്ടി വരുമെന്ന് അറിഞ്ഞുകൊണ്ടല്ല പോയത്. അതാണു മുണ്ടുടുത്തത്. പോയപ്പോള്‍ എംഎല്‍എമാരടക്കം പലരും നിര്‍ബന്ധിച്ചു-കോടിയേരി പറഞ്ഞു.

ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്നതുതന്നെ സാഹസികമാണ്. അതിനേക്കാള്‍ വലിയ സാഹസമല്ലല്ലോ എന്നു കരുതിയാണു പറന്നത്- കണ്ണൂരില്‍ സാഹസിക ടൂറിസം പദ്ധതി ഉദ്ഘാടനച്ചടങ്ങില്‍ പാരഷൂട്ടില്‍ പറന്ന സംഭവത്തെ പരാമര്‍ശിച്ചു കോടിയേരി പറഞ്ഞു.

എട്ടുമിനിറ്റോളമാണ് കോടയേരി പാരച്യൂട്ടില്‍ പറന്നത്. അതേദിവസം പി ജരാജന്‍ എംഎല്‍എ വാട്ടര്‍ സ്‌കൂട്ടര്‍ ഓടിച്ചാണ് സാഹസികത തെളിയിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X