മന്ത്രിസഭയില്‍ അഭിപ്രായ വ്യത്യാസമില്ല: വിഎസ്

മുഖ്യമന്ത്രിയില്‍ ഗതാഗതമന്ത്രി ജോസ് തെറ്റയില്‍ അവിശ്വസം പ്രകടിപ്പിച്ച സംഭവം ചര്‍ച്ച ചെയ്യാന്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു വിഎസ്. പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു.
സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയില്ലെന്ന് വിഎസ്അച്യുതാനന്ദന്‍ പറഞ്ഞു. സര്‍ക്കാരിന് ജനപിന്തുണ കൂടിവരുന്നത് കണ്ടാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നത്. ഗതാഗത വകുപ്പ് സ്ഥലം മാറ്റങ്ങളില്‍ അഴിമതിയില്ലെന്ന് ഉപലോകായുക്തയും ലോകായുക്തയും വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മാത്യു ടി.തോമസ് പോയതിനും താന്‍ സ്ഥാനം ഏറ്റെടുത്തതിനും ഇടയില്‍ അഴിമതി നടന്നിട്ടുണ്‌ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഗതാഗതമന്ത്രി ജോസ് തെറ്റയിലും പറഞ്ഞു.
എന്നാല്‍ ഗതാഗത വകുപ്പ് ഏറ്റെടുക്കുന്നതിന് മുന്‍പ് അഴിമതി നടന്നിട്ടുണ്ടെന്ന് ജോസ് തെറ്റയില്‍ പറഞ്ഞതായി പ്രതാപന്‍ ആരോപിച്ചു. ഇത് മുഖ്യമന്ത്രിയ്‌ക്കെതിരായ അവിശ്വാസം പ്രകടിപ്പിക്കലാണ്. മന്ത്രിയെക്കുറിച്ച് മുഖ്യമന്ത്രിയും എല്‍ഡിഎഫ് യോഗത്തില്‍ പരാതി ഉന്നയിക്കുകയുണ്ടായി. ഗുരുതരമായ ഭരണഘടനാ പ്രശ്‌നവും പ്രതിസന്ധിയുമാണിതെന്ന് പ്രതാപന്‍ പറഞ്ഞു.












Click it and Unblock the Notifications