കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാക്കള്‍ ബകന്മാരാകരുത്: യൂത്ത് കോണ്‍ഗ്രസ്

  • By Super
Google Oneindia Malayalam News

Youth Congress Meeting
കൊല്ലം:എത്ര ഭക്ഷിച്ചാലും മതിവരാത്ത ബകനെപ്പോലെ എത്ര അധികാരം കിട്ടിയാലും തികയാത്തവരായി കോണ്‍ഗ്രസ് നേതാക്കന്മാര്‍ മാറരുതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാനസമ്മേളനം അംഗീകരിച്ച സംഘടനാപ്രമേയം.

പുരാണങ്ങളില്‍ മകന്റെ യൗവനം കടംചോദിച്ച യയാതിയെപ്പോലെ ഇന്ന് രാഷ്ട്രീയത്തില്‍ ആര്‍ത്തിയും ദുരയും മൂത്ത ഒരുകൂട്ടം യയാതികള്‍ തലമുറകളുടെ യൗവനം കടംകൊണ്ട് പൊതുരംഗത്ത് നില്‍ക്കുന്നു. ദശാബ്ദങ്ങള്‍ എംഎല്‍എമാരും എംപിമാരും ആയിരുന്നവരും പലവട്ടം മന്ത്രിമാരായിരുന്നവരും ഇനിയും എന്താണ് പാര്‍ട്ടിയില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്ന് പ്രമേയത്തില്‍ ചോദിക്കുന്നു.

സിപിഎം പുറംതള്ളുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള വേദിയായി കോണ്‍ഗ്രസ് മാറരുതെന്നും പ്രമേയത്തില്‍ ആവശ്യമുയര്‍ന്നു.

യൂത്ത് കോണ്‍ഗ്രസ് അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്തഭാഷിയിലെ വിമര്‍ശനമാണ് കോണ്‍ഗ്രസ് നേതാക്കന്മാര്‍ക്കെതിരെ സമ്മേളനത്തില്‍ ഉയര്‍ത്തിയത്.

കഴിഞ്ഞ ലോക്‌സഭാ സ്ഥാനാര്‍ഥിപ്പട്ടികയില്‍ യുവത്വത്തിന്റെ കൂട്ടക്കൊലയാണ് നടന്നത്. അര്‍ഹരായ ഒട്ടേറെ ചെറുപ്പക്കാര്‍ക്ക് അവസരം നിഷേധിക്കപ്പെട്ടു. സ്ഥാനമാനങ്ങള്‍ കുത്തകകളാക്കന്ന പ്രവണതയ്ക്ക് അന്ത്യം കുറിക്കാനുള്ള അന്തിമപോരാട്ടത്തിന് സമയമായി.

പാര്‍ട്ടി സ്ഥാനവും പാര്‍ലമെന്ററി സ്ഥാനവും ഒരുമിച്ചു വഹിക്കുന്നവര്‍ സംഘടനാസ്ഥാനത്തുനിന്ന് മാറിനിന്നു മാതൃക കാട്ടണം. അല്ലാത്തപക്ഷം അവരെ മാറ്റിനിര്‍ത്താന്‍ പാര്‍ട്ടി തയ്യാറാവണം. തുടരാനാണ് ഭാവമെങ്കില്‍ ഇക്കൂട്ടര്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് കടുത്ത നിലപാട് സ്വീകരിക്കും- പ്രമേയത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു.

അധികാരത്തിന്റെ കൈവശാവകാശത്തിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ പോരാട്ടം. മൂന്നു തവണയില്‍ കൂടുതല്‍ തുടര്‍ച്ചയായി മത്സരിച്ചവരെ പാര്‍ലമെന്ററി സ്ഥാനങ്ങളില്‍നിന്നു മാറ്റിനിര്‍ത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് ഭാരവാഹിത്വത്തില്‍ സംസ്ഥാനതലംമുതല്‍ താഴേത്തലംവരെ പുതുമുഖങ്ങള്‍ക്കും ചെറുപ്പക്കാര്‍ക്കും കൂടുതല്‍ അവസരം നല്‍കണം. യൂത്ത് കോണ്‍ഗ്രസ്സിലും കെ.എസ്.യു.വിലും സംഘടനാതിരഞ്ഞെടുപ്പിനെ സ്വാഗതം ചെയ്യുന്നവര്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് സംഘടനാതിരഞ്ഞെടുപ്പിനെ ഭയപ്പെടുന്നുവെന്ന് പ്രമേയത്തില്‍ ചോദിക്കുന്നു.

സിപിഎംഉള്‍പ്പെടെ മറ്റ് രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്നു വരുന്നവരെ ഉടന്‍ 'അരിയിട്ട് വാഴിക്കുന്നത്' ശരിയല്ല. കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്താന്‍ പാര്‍ട്ടിയുടെ ഒരു നേതാവും സമുദായനേതാക്കളുടെ വീട്ടുപടിക്കല്‍ പോകേണ്ടതില്ലെന്ന് മാത്യു കുഴല്‍നാടന്‍ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തില്‍ പറയുന്നു.

എം.പി യാകാനും എംഎല്‍എയാകാനും മന്ത്രിയാകാനും സമുദായ നേതാക്കളെ കൂട്ടുപിടിച്ചു വരുന്നവരെ പടിക്കുപുറത്തു നിര്‍ത്താന്‍ നേതൃത്വം തയ്യാറാവണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X