Get Updates
Get notified of breaking news, exclusive insights, and must-see stories!

12കാരിയെ ബന്ധുവും സുഹൃത്തുക്കളും പീഡിപ്പിച്ചു

Girl
മുംബൈ: വിവാമോചനം നേടിയ ദമ്പതിമാരുടെ പന്ത്രണ്ടുകാരിയായ മകളെ ഒന്നരവര്‍ഷമായി അയല്‍ക്കാരും സഹോദരങ്ങളും ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതി.

മുംബൈ സ്വദേശിയായ പെണ്‍കുട്ടിയാണ് 2008മുതല്‍ പീഡനം അനുഭവിക്കുന്നത്. ഒരു ബന്ധുസ്ത്രീയ്‌ക്കൊപ്പം താമസിക്കുന്ന കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹമോചനം നേടുകയും രണ്ടാമത് വിവാഹം ചെയ്യുകയുംചെയ്തിട്ടുണ്ട്.

2008 ആഗസ്റ്റിലാണ് കുട്ടി ആദ്യമായി ലൈംഗികപീഡനത്തിന് ഇരയാകുന്നത്. പീഡിപ്പിച്ചവരില്‍ 71വയസ്സുള്ളയാളും ഉണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഈ സംഘം കുട്ടിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി എംഎംഎസ് ക്ലിപ്പാക്കി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് കുടുംബത്തിലെ മുതിര്‍ന്ന ഒരംഗം ഇക്കാര്യങ്ങള്‍ അറിയുന്നതും സംഭവം പുറത്താവുന്നതും. 2005ലാണ് കുട്ടിയുടെ മാതാപിതാക്കള്‍ വിവാഹമോചനം നേടിയത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ രണ്ടുപേരും വീണ്ടും വിവാഹിതരായത്.

വിവാഹമോചനത്തിന് ശേഷം കുട്ടി അമ്മയുടെ സഹോദരിയുടെ സംരക്ഷണയിലാണ്. കുട്ടിയുടെ പീഡിപ്പിച്ചവരില്‍ ഒരാള്‍ ഈ സ്ത്രീയുടെ മൂത്തമകനാണ്. ഇവരുടെ ഭര്‍ത്താവും ഇളയമകനും ദുബയില്‍ ജോലിചെയ്യുകയാണ്.

സഹോദരസ്ഥാനത്തുള്ള ഈ യുവാവ് കത്തികാണിച്ച് ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പിന്നീട് വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്തെല്ലാം ഇത് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. പിന്നീട് ഇയാളും ഒരു സുഹൃത്തും ചേര്‍ന്ന് പെണ്‍കുട്ടിയെ കുര്‍ളയിലെ ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിച്ചു. ഇതേ ദിവസമാണ് ദൃശ്യങ്ങല്‍ പകര്‍ത്തി എംഎംഎസ് ക്ലിപ്പുണ്ടാക്കിയത്.

പിന്നീട് ഈ സംഘത്തിലേയ്ക്ക് അയല്‍ക്കാരായ ഏഴ്‌പേര്‍ കൂടി ചേര്‍ന്നു. ഈ സംഭവങ്ങള്‍ 2010 മാര്‍ച്ച് മാസം വരെ തുടര്‍ന്നു. ഇപ്പോള്‍ മാത്രമാണ് പെണ്‍കുട്ടിയുടെ അമ്മാവന്‍ ഇക്കാര്യങ്ങള്‍ തിരിച്ചറിയുകയും കുട്ടിയുടെ ഗുജറാത്തിലെ അമ്മവീട്ടിലേയ്ക്ക് മാറ്റുകയും ചെയ്തത്. സംഭവത്തില്‍ കുടുംബാംഗങ്ങള്‍ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+