കനു സന്യാല്‍ ആത്മഹത്യ ചെയ്തു

വടക്കന്‍ ബംഗാളിലെ നക്‌സല്‍ബാരിയില്‍ സിലിഗുരിയിലെ വീട്ടിനുള്ളിലാണ് ചൊവ്വാഴ്ച ഉച്ചയോടെ കനു സന്യാലിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയിരിക്കുകയാണ്.
വാര്‍ധക്യസഹജമായ അസുഖങ്ങളും ഏകാന്തജീവിതവുമായി അദ്ദേഹം കുറച്ചുവര്‍ഷങ്ങളായി നക്‌സല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അകന്നുകഴിയുകയായിരുന്നു. കുറച്ചുനാളായി വിഷാദരോഗത്തിനടിമപ്പെട്ടിരുന്നു.
നക്‌സല്‍ബാരിയില്‍ നടന്ന നക്‌സല്‍ കലാപത്തിന് നേതൃത്വം നല്‍കിയത് കനു സന്യാലാണ്. 1969 ല്‍ സിപിഐ- എംഎല്‍ റെഡ്ഫ്‌ലഗ് എന്ന സംഘടന സ്ഥാപിച്ചതില്‍ മുഖ്യപങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. ചാരുമജൂംദാറിനൊപ്പം ഇന്ത്യയില്‍ നക്‌സല്‍ പ്രസ്ഥാനം കെട്ടിപ്പടുത്തവരില്‍ പ്രമുഖനായിരുന്നു സന്യാല്‍.
അടുത്തിടെ ശക്തമായ മോവോയിസ്റ്റ് ഗ്രൂപ്പുകളോട് എതിര്‍പ്പുപുലര്‍ത്തുകയും ബംഗാളിലെ സി പി എം ഭരണകൂടത്തെ കാര്യമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. നക്‌സല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പലതവണ ജയില്‍വാസവും അനുഷ്ഠിച്ചിട്ടുണ്ട്.












Click it and Unblock the Notifications